image

5 Oct 2022 11:37 PM GMT

News

മുത്തുറ്റ് ഫിനാന്‍സിന്റെ എന്‍സിഡി ഇഷ്യു ഇന്ന് മുതല്‍

Wilson k Varghese

മുത്തുറ്റ് ഫിനാന്‍സിന്റെ എന്‍സിഡി ഇഷ്യു ഇന്ന് മുതല്‍
X

Summary

  ആയിരം രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) ഇഷ്യു പ്രഖ്യാപിച്ച് മുത്തുറ്റ് ഫിനാന്‍സ്. അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടി രൂപയാണ്. ഇതിനു പുറമെ 225 കോടി രൂപ വരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യുവിന്റെ പരിധി. ഒക്ടോബര്‍ 28 നാണ് ഇഷ്യു അവസാനിക്കുന്നത്. വേണമെങ്കില്‍ ഇത് നേരത്തെ ക്ലോസ് ചെയ്യാനും അല്ലെങ്കില്‍ തീയതി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഐസിആര്‍എയുടെ എഎ പ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ് ഈ ഓഹരികളാക്കി […]


ആയിരം രൂപ മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എന്‍സിഡി) ഇഷ്യു പ്രഖ്യാപിച്ച് മുത്തുറ്റ് ഫിനാന്‍സ്. അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടി രൂപയാണ്. ഇതിനു പുറമെ 225 കോടി രൂപ വരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യുവിന്റെ പരിധി.

ഒക്ടോബര്‍ 28 നാണ് ഇഷ്യു അവസാനിക്കുന്നത്. വേണമെങ്കില്‍ ഇത് നേരത്തെ ക്ലോസ് ചെയ്യാനും അല്ലെങ്കില്‍ തീയതി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഐസിആര്‍എയുടെ എഎ പ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ് ഈ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍. 7.50 മുതല്‍ എട്ടു ശതമാനം വരെയാകും റിട്ടേൺ നിരക്ക്.