image

11 Oct 2022 4:56 AM IST

ടാറ്റ മോട്ടോഴ്സിന്റെ ആഗോള വില്‍പ്പന സെപ്റ്റംബര്‍ പാദത്തില്‍ 33% ഉയര്‍ന്നു

MyFin Desk

ടാറ്റ മോട്ടോഴ്സിന്റെ ആഗോള വില്‍പ്പന സെപ്റ്റംബര്‍ പാദത്തില്‍ 33% ഉയര്‍ന്നു
X

Summary

ഡെല്‍ഹി: 2022 സെപ്തംബര്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്സ് 3,35,976 വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് വില്‍പ്പനയില്‍ 33 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,51,689 വാഹനങ്ങളാണ് വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം അവലോകന പാദത്തില്‍ 16 ശതമാനം വര്‍ധനവോടെ 1,03,226 എണ്ണമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 89,055 വാഹനങ്ങളാണ് വിറ്റഴിച്ചത്. എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും ആഗോള വില്‍പ്പന ഈ പാദത്തില്‍ 2,32,750 […]


ഡെല്‍ഹി: 2022 സെപ്തംബര്‍ പാദത്തില്‍ ടാറ്റ മോട്ടോഴ്സ് 3,35,976 വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് വില്‍പ്പനയില്‍ 33 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,51,689 വാഹനങ്ങളാണ് വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹനങ്ങളുടെയും ടാറ്റ ഡേവൂ ശ്രേണിയുടെയും ആഗോള മൊത്തവ്യാപാരം അവലോകന പാദത്തില്‍ 16 ശതമാനം വര്‍ധനവോടെ 1,03,226 എണ്ണമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 89,055 വാഹനങ്ങളാണ് വിറ്റഴിച്ചത്.
എല്ലാ പാസഞ്ചര്‍ വാഹനങ്ങളുടെയും ആഗോള വില്‍പ്പന ഈ പാദത്തില്‍ 2,32,750 എണ്ണമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,62,634 എണ്ണമായിരുന്നു. അവലോകന കാലയളവില്‍ ജാഗ്വാര്‍, ലാന്‍ഡ് റോവറിന്റെ ആഗോള വില്‍പ്പന 89,899 എണ്ണമാണ്.
ജാഗ്വാര്‍ മൊത്തവ്യാപാരം 16,631 വാഹനങ്ങളാണെങ്കില്‍, ലാന്‍ഡ് റോവര്‍ മൊത്തവ്യാപാരം 73,268 എണ്ണമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 78,251 വാഹനങ്ങളാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിറ്റഴിച്ചത്.