image

12 Oct 2022 6:37 AM IST

കേരളത്തില്‍ ഇലക്ട്രിക് ബസ് നിർമാണം, നിക്ഷേപത്തിന് താത്പര്യമറിയിച്ച് ഹിന്ദുജ

MyFin Desk

കേരളത്തില്‍ ഇലക്ട്രിക് ബസ് നിർമാണം, നിക്ഷേപത്തിന് താത്പര്യമറിയിച്ച് ഹിന്ദുജ
X

Summary

ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചു. കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഉടന്‍ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പു നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും. കേരളം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള […]


ഇലക്ട്രിക് ബസ് നിര്‍മ്മാണം, സൈബര്‍ രംഗം, ഫിനാന്‍സ് എന്നീ മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് അറിയിച്ചു. കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കാന്‍ ഹിന്ദുജ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.
ഇതിന്റെ ഭാഗമായി കേരളത്തില്‍ ഉടന്‍ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പു നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കും.
കേരളം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി മൂന്നംഗ സംഘത്തെ ഹിന്ദുജ ചുമതലപ്പെടുത്തി. ബഹുരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലെയ്ലാന്‍ഡ് ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും കേരളത്തില്‍ ഫാക്ടറി തുടങ്ങാനായുള്ള ചര്‍ച്ചകള്‍ക്കുമായാണ് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നത്.
സംഘം സംസ്ഥാനം സന്ദര്‍ശിച്ച് ഫാക്ടറി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം നിര്‍ദ്ദേശിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും ഹിന്ദുജ ഗ്രൂപ്പ് പരിശോധിക്കും.