image

13 Oct 2022 6:09 AM GMT

Lifestyle

ചരക്ക് ഗതാഗത മേഖലയുടെ പ്രകടനം: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മുന്നില്‍

MyFin Desk

ചരക്ക് ഗതാഗത മേഖലയുടെ പ്രകടനം: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മുന്നില്‍
X

Summary

ഡെല്‍ഹി: ചരക്ക് ഗതാഗത മേഖലയുടെ പ്രകടനവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് ഇന്‍ഡക്സ് ചാര്‍ട്ട് 2022-ല്‍ കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ മുന്നിലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട്. കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ചരക്ക് ഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയുടെ സൂചകമാണിത്. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവയാണ് റാങ്കിംഗില്‍ ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍. ബീഹാര്‍, ഛത്തീസ്ഗഡ്, ഗോവ, മിസോറാം എന്നിവ ഉള്‍പ്പെടുന്ന 15 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആസ്പയര്‍ വിഭാഗത്തില്‍ […]


ഡെല്‍ഹി: ചരക്ക് ഗതാഗത മേഖലയുടെ പ്രകടനവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് ഇന്‍ഡക്സ് ചാര്‍ട്ട് 2022-ല്‍ കേരളം ഉള്‍പ്പടെ 15 സംസ്ഥാനങ്ങള്‍ മുന്നിലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട്. കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ചരക്ക് ഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയുടെ സൂചകമാണിത്. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി, സിക്കിം, ത്രിപുര എന്നിവയാണ് റാങ്കിംഗില്‍ ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തില്‍പ്പെട്ട സംസ്ഥാനങ്ങള്‍. ബീഹാര്‍, ഛത്തീസ്ഗഡ്, ഗോവ, മിസോറാം എന്നിവ ഉള്‍പ്പെടുന്ന 15 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആസ്പയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത് എന്നിവയടക്കം 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോജിസ്റ്റിക്സ് ഇന്‍ഡക്സ് ചാര്‍ട്ട് 2022-ല്‍ ഉള്‍പ്പെടുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളെ അവരുടെ ചരക്ക് ഗതാഗത വ്യവസ്ഥ അനുസരിച്ച് റാങ്ക് ചെയ്യുകയും ഒപ്പം ഓഹരിയുടമകള്‍ നേരിടുന്ന പ്രധാന ചരക്ക് ഗതാഗത വെല്ലുവിളികള്‍ എടുത്തുകാണിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ട് ആണിതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തിന്റെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ഇടപാട് ചെലവ് കുറയ്ക്കുന്നതിനും നിര്‍ണ്ണായകമായ സംസ്ഥാനങ്ങളിലുടനീളം ചരക്ക് ഗതാഗത മേഖലയുടെ പ്രകടനം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സൂചികയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2018 ലാണ് ആദ്യ ചരക്ക് ഗതാഗത മേഖലയുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തിറങ്ങിയത്.