image

19 Oct 2022 5:33 AM GMT

Steel

ചെലവ് വര്‍ദ്ധിച്ചു; ടിസിഐഎല്ലിന് രണ്ടാം പാദത്തില്‍ നഷ്ടം 35 കോടി രൂപ

MyFin Desk

ചെലവ് വര്‍ദ്ധിച്ചു; ടിസിഐഎല്ലിന് രണ്ടാം പാദത്തില്‍ നഷ്ടം 35 കോടി രൂപ
X

Summary

  ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയായ ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ (ടിസിഐഎല്‍) യ്ക്ക് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 35.10 കോടി രൂപയുടെ നഷ്ടം. ചെലവുകളിലെ വര്‍ദ്ധനവാണ് നഷ്ടത്തിനുള്ള പ്രധാനകാരണമെന്നാണ് കമ്പനി പറയുന്നത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ലാഭം 74.93 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 986.93 കോടി രൂപയില്‍ നിന്നും 971.72 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ മൊത്ത […]


ഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയായ ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ (ടിസിഐഎല്‍) യ്ക്ക് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 35.10 കോടി രൂപയുടെ നഷ്ടം. ചെലവുകളിലെ വര്‍ദ്ധനവാണ് നഷ്ടത്തിനുള്ള പ്രധാനകാരണമെന്നാണ് കമ്പനി പറയുന്നത്.

മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ലാഭം 74.93 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 986.93 കോടി രൂപയില്‍ നിന്നും 971.72 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ മൊത്ത ചെലവ് ഇതേ കാലയളവില്‍ യഥാക്രമം 886.93 കോടി രൂപയില്‍ നിന്നും 1,018.28 കോടി രൂപയായി ഉയരുകയും ചെയ്തു.

ടിന്‍പ്ലേറ്റ് നിര്‍മാതാക്കളായ ടിസിഐഎല്ലിന് ആഭ്യന്തര വിപണയില്‍ 40 ശതമാനം പങ്കാളിത്തമുണ്ട്. സെപ്റ്റംബറില്‍ ടാറ്റ സ്റ്റീലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ ടിസിഐഎല്‍ അടക്കമുള്ള ആറ് കമ്പനികളെ ടാറ്റ സ്റ്റീലുമായി സംയോജിപ്പിക്കുന്നതിന് അംഗീകാരം നല്‍കിയിരുന്നു. കമ്പനിയുടെ ഓഹരി വില ബിഎസ്ഇല്‍ 1.38 ശതമാനം ഉയര്‍ന്ന് 301.20 രൂപയിലാണ് ക്ലോസ് ചെയ്തത്.