image

20 Oct 2022 11:45 PM GMT

Banking

സിഗരറ്റ്, അഗ്രി ബിസിനസ് പ്രകടനം; ഐടിസി അറ്റാദായം 24 ശതമാനം ഉയര്‍ന്നു

MyFin Desk

സിഗരറ്റ്, അഗ്രി ബിസിനസ് പ്രകടനം; ഐടിസി അറ്റാദായം 24 ശതമാനം ഉയര്‍ന്നു
X

Summary

  ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ഐടിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 24.08 ശതമാനം ഉയര്‍ന്ന് 4,670.32 കോടി രൂപയായി. സിഗരറ്റ്, അഗ്രി ബിസിനസ് എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് നേട്ടത്തിനു കാരണം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 3,763.73 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തേ ഇതേ പാദത്തിലെ 14,844.38 കോടി രൂപയില്‍ നിന്നും 25.35 ശതമാനം ഉയര്‍ന്ന് 18,608 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക […]


ഡെല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ഐടിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 24.08 ശതമാനം ഉയര്‍ന്ന് 4,670.32 കോടി രൂപയായി. സിഗരറ്റ്, അഗ്രി ബിസിനസ് എന്നീ മേഖലകളിലെ മികച്ച പ്രകടനമാണ് നേട്ടത്തിനു കാരണം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 3,763.73 കോടി രൂപയായിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തേ ഇതേ പാദത്തിലെ 14,844.38 കോടി രൂപയില്‍ നിന്നും 25.35 ശതമാനം ഉയര്‍ന്ന് 18,608 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ 10,258.26 കോടി രൂപയില്‍ നിന്നും 25 ശതമാനം ഉയര്‍ന്ന് 12,823.87 കോടി രൂപയിലേക്കെത്തി. സിഗരറ്റ് ഉള്‍പ്പെടെയുള്ള എഫ്എംസിജി മേഖലയില്‍ നിന്നുള്ള വരുമാനം 22.07 ശതമാനം ഉയര്‍ന്ന് 12,529.64 കോടി രൂപയായി. സിഗരറ്റ് ബിസിനസില്‍ നിന്നു മാത്രമുള്ള വരുമാനം 22.75 ശതമാനം ഉയര്‍ന്ന് 7,635.38 കോടി രൂപയാണ്.

എഫ്എംസിജി ഇതര മേഖലകളില്‍ നിന്നുള്ളത് 21.03 ശതമാനം ഉയര്‍ന്ന് 4,894.26 കോടി രൂപയിലേക്കും ഈ പാദത്തില്‍ എത്തിയിട്ടുണ്ട്. അഗ്രി ബിസിനസില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തെ 2,823.07 കോടി രൂപയില്‍ നിന്നും 43.06 ശതമാനം ഉയര്‍ന്നു. ഹോട്ടല്‍ മേഖലയില്‍ നിന്നുള്ള വരുമാനം 80.16 ശതമാനം ഉയര്‍ന്ന് 560.37 കോടി രൂപയായി.

'പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ഡിജിറ്റല്‍ മേഖലയിലെ പുരോഗതി, ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ഉത്പന്ന പോര്‍ട്ട്ഫോളിയോയുടെ നവീകരണം എന്നിവയിലൂടെ കമ്പനി മികച്ച വളര്‍ച്ച നേടിയെന്ന്', കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗില്‍ നകുല്‍ ആനന്ദിനെ ഡയറക്ടറായി വീണ്ടും നിയമിക്കാനും, പൂര്‍ണ സമയ ഡയറക്ടറുടെ ചുമതല നല്‍കാനും തീരുമാനമായി. 2023 ജനുവരി മൂന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇന്നലെ ഐടിസിയുടെ ഓഹരികള്‍ 0.77 ശതമാനം ഉയര്‍ന്ന് 349.70 രൂപയിലാണ് ക്ലോസ് ചെയ്തത്.