image

27 Oct 2022 6:56 AM GMT

News

ടാറ്റ-എയര്‍ബസ് സംയുക്ത സംരംഭം, ഐഎഎഫിന് വേണ്ടി എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും

MyFin Desk

ടാറ്റ-എയര്‍ബസ് സംയുക്ത സംരംഭം, ഐഎഎഫിന് വേണ്ടി എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും
X

Summary

  ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ, എയര്‍ബസിന്റെ പങ്കാളിത്തത്തോടെ ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും. നേരത്തെ 40 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനു ലഭിച്ച അംഗീകാരത്തിന് പുറമേയാണ് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി അധിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്. യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസിന് സി 295 എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ നിന്ന് (ഡിജിഎക്യുഎ) റെഗുലേറ്ററി അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഈ അംഗീകാരം ലഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിദേശ കമ്പനിയാണിത്. […]


ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റ, എയര്‍ബസിന്റെ പങ്കാളിത്തത്തോടെ ഗുജറാത്തിലെ വഡോദരയില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കായി സി-295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മിക്കും. നേരത്തെ 40 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനു ലഭിച്ച അംഗീകാരത്തിന് പുറമേയാണ് വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി അധിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.

യൂറോപ്യന്‍ ഏവിയേഷന്‍ കമ്പനിയായ എയര്‍ബസിന് സി 295 എയര്‍ക്രാഫ്റ്റ് പ്രോഗ്രാമിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയറോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സില്‍ നിന്ന് (ഡിജിഎക്യുഎ) റെഗുലേറ്ററി അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഈ അംഗീകാരം ലഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിദേശ കമ്പനിയാണിത്.

ഗാന്ധിനഗറില്‍ ഡിഫന്‍സ് എക്‌സ്പോയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഡിജിഎക്യുഎ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ചാവ്‌ല എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ക്വാളിറ്റി മേധാവി കജ്തന്‍ വോണ്‍ മെന്റ്‌സിംഗന് അംഗീകാരപത്രം കൈമാറി. ഇന്ത്യയില്‍ ആദ്യമായി സൈനിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് കീഴില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പഴയ Avro748 വിമാനങ്ങള്‍ക്ക് പകരമായി 56 സി 295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായി ഏകദേശം 21,000 കോടി രൂപയുടെ കരാര്‍ ഇന്ത്യ ഒപ്പുവച്ചു.