image

28 Oct 2022 3:24 AM GMT

Buy/Sell/Hold

റിലയൻസ് ഇൻഡസ്ട്രിസ് വാങ്ങാം: സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച്

MyFin Desk

റിലയൻസ് ഇൻഡസ്ട്രിസ് വാങ്ങാം: സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച്
X

Summary

കമ്പനി: റിലയൻസ് ഇൻഡസ്ട്രിസ് ലിമിറ്റഡ് ശുപാർശ: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) നിലവിലെ വിപണി വില: 2472 രൂപ; ലക്ഷ്യം - 2750 രൂപ); ലാഭം 11%. ഫിനാൻഷ്യൽ ഇന്റർമീഡിയറി: സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച് മുംബൈ: ഗ്യാസ് വിഭാഗത്തിന്റെയും കൺസ്യൂമർ വിഭാഗത്തിന്റെയും ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ റിലയൻസിന്റെ ഏകീകൃത പ്രവർത്തന ലാഭം പാദാനുപദ അടിസ്ഥാനത്തിൽ 18 ശതമാനം കുറഞ്ഞെങ്കിലും വാർഷിക അടിസ്ഥാനത്തിൽ 20 ശതമാനം വർധിച്ച് 31,200 കോടി […]


കമ്പനി: റിലയൻസ് ഇൻഡസ്ട്രിസ് ലിമിറ്റഡ്

ശുപാർശ: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 2472 രൂപ; ലക്ഷ്യം - 2750 രൂപ); ലാഭം 11%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി: സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച്

മുംബൈ: ഗ്യാസ് വിഭാഗത്തിന്റെയും കൺസ്യൂമർ വിഭാഗത്തിന്റെയും ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ റിലയൻസിന്റെ ഏകീകൃത പ്രവർത്തന ലാഭം പാദാനുപദ അടിസ്ഥാനത്തിൽ 18 ശതമാനം കുറഞ്ഞെങ്കിലും വാർഷിക അടിസ്ഥാനത്തിൽ 20 ശതമാനം
വർധിച്ച് 31,200 കോടി രൂപയായി. ഇത് വിപണി വിദഗ്ധർ കണക്കാക്കിയിരുന്നതിനേക്കാൾ 3 ശതമാനം കൂടുതലാണ്.

പ്രവർത്തനത്തിലെ അനുകൂല സാഹചര്യങ്ങളുടെയും കാര്യക്ഷമതയുടെയും പിൻബലത്തിൽ ചില്ലറ വ്യാപാരത്തിൽ കമ്പനി റെക്കോർഡ് ലാഭം രേഖപ്പെടുത്തുകയുണ്ടായി. പ്രധാനമായും വരിക്കാരുടെ മിശ്രിതത്തിൽ പുരോഗമനപരമായ മാറ്റം കൊണ്ടുവന്നതിനാൽ യൂണിറ്റ് അടിസ്ഥാനത്തിൽ ശരാശരി വരുമാനം ഉയരുകയും ശക്തമായ തോതിൽ വരിക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. അതുമൂലം ജിയോ ടെലികോമിന്റെ പ്രവർത്തന ലാഭം വാർഷിക അടിസ്ഥാനത്തിൽ 28 ശതമാനം വർദ്ധിക്കുകയുണ്ടായി.

വർദ്ധിച്ച സാമ്പത്തിക ചെലവും തേയ്മാന ചെലവും മൂലം റിലയൻസിന്റെ ഏകീകൃത ലാഭം പാദാനുപാദ അടിസ്ഥാനത്തിൽ 20 ശതമാനം കുറഞ്ഞെങ്കിലും വാർഷിക അടിസ്ഥാനത്തിൽ 0.3 ശതമാനം വർദ്ധിച്ച് വിപണി കണക്കാക്കിയിരുന്നതിനേക്കാൾ 7 ശതമാനം കൂടിയ തുകയായ 15,500 കോടി രൂപയിലെത്തി.

താഴെപ്പറയുന്ന കാരണങ്ങളാൽ 2022- 2025 സാമ്പത്തിക വർഷാന്ത്യത്തോടെ 16 ശതമാനത്തിനുമേൽ സഞ്ചിത വരുമാനഓ (CAGR) കിട്ടത്തക്കവണ്ണം റിലയൻസിന്റെ ലാഭം ഉയരുന്നതാണ്.

(1) 25 കോടി 2ജി വരിക്കാരെ 4ജി യിലേക്ക് മാറ്റുന്നതിനും ഒരു കോടി FTTH വരിക്കാരെ പുതിയതായി ചേർക്കുന്നതിനാണു ജിയോയുടെ പദ്ധതികൾ.
(2) 2023 വർഷത്തിൽ 4ജി /5ജി വരിക്കാരുടെ നിരക്ക് വർദ്ധനവിലൂടെ ശരാശരി യൂണിറ്റ് വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
(3) 2022 സാമ്പത്തിക വർഷത്തിൽ നെറ്റ്വർക്ക് വികസനത്തിനായി 27,000 കോടി രൂപ മുടക്കുന്നതിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാഭാവിക വളർച്ചയിലൂടെയും പുതിയ വാണിജ്യ നേട്ടങ്ങളും കാരണം റിലയൻസിന്റെ ദീർഘകാല വളർച്ച തുടരുന്നതാണ്.

ആയതിനാൽ സാമ്പത്തിക വർഷം 2022 - 25 കാലഘട്ടത്തിൽ റിലയൻസ് 17 ശതമാനം CAGR വരുമാനം നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഒരു വർഷത്തിനു ശേഷമുള്ള ലക്ഷ്യ വില 2750 രൂപ നിജപ്പെടുത്തി റിലയൻസ് ഓഹരികൾ ശേഖരിച്ച് വയ്ക്കാമെന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെൻട്രം ഇന്സ്ടിട്യൂഷണൽ റിസേർച് ന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.