image

29 Oct 2022 5:32 AM IST

Banking

460.35 കോടി രൂപയുടെ ലാഭം നേടി കൊക്കകോള ഇന്ത്യ

MyFin Desk

460.35 കോടി രൂപയുടെ ലാഭം നേടി കൊക്കകോള ഇന്ത്യ
X

Summary

ഡെല്‍ഹി: കൊക്കകോള ഇന്ത്യയുടെ ലാഭം 2022 സാമ്പത്തിക വര്‍ഷത്തില്‍ 3.82 ശതമാനം ഉയര്‍ന്ന് 460.35 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 35.85 ശതമാനം വര്‍ധിച്ച് 3,121.29 കോടി രൂപയായിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കൊക്കകോള ഇന്ത്യ 443.38 കോടി രൂപ ലാഭം നേടിയിരുന്നു. ഇതേ വര്‍ഷം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,297.51 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 35.54 ശതമാനം ഉയര്‍ന്ന് 3,192.17 കോടി […]


ഡെല്‍ഹി: കൊക്കകോള ഇന്ത്യയുടെ ലാഭം 2022 സാമ്പത്തിക വര്‍ഷത്തില്‍ 3.82 ശതമാനം ഉയര്‍ന്ന് 460.35 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 35.85 ശതമാനം വര്‍ധിച്ച് 3,121.29 കോടി രൂപയായിട്ടുണ്ട്. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കൊക്കകോള ഇന്ത്യ 443.38 കോടി രൂപ ലാഭം നേടിയിരുന്നു.

ഇതേ വര്‍ഷം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,297.51 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 35.54 ശതമാനം ഉയര്‍ന്ന് 3,192.17 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,355.10 കോടി രൂപയായിരുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ മറ്റ് വരുമാനവും 23.07 ശതമാനം ഉയര്‍ന്ന് 70.88 കോടി രൂപയായി. കൊക്കകോള ഇന്ത്യയുടെ മൊത്തം ചെലവ് 2021 സാമ്പത്തിക വര്‍ഷത്തിലെ 1,740.92 കോടി രൂപയില്‍ നിന്ന് 2022 ല്‍ 46.35 ശതമാനം ഉയര്‍ന്ന് 2,548.01 കോടി രൂപയായി.

കൊക്ക കോള, തംസ് അപ്പ്, ലിംക, സ്പ്രൈറ്റ്, മാസ, മിനിറ്റ് മെയ്ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ വിപണികളില്‍ പവര്‍ ബ്രാന്‍ഡുകളുമായി പ്രവര്‍ത്തിക്കുന്ന കൊക്കകോള ഇന്ത്യ അറ്റ്ലാന്റ ആസ്ഥാനമായുള്ള കൊക്കകോള കമ്പനിയുടെ ഭാഗമാണ്.