1 Nov 2022 5:50 AM IST
Summary
സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 1,297 കോടി രൂപയായി. ചെലവിലുണ്ടായ വര്‍ധനവാണ് ഇടിവിനു കാരണം. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,547.70 കോടി രൂപയായിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 60,657.98 കോടി രൂപയില്‍ നിന്നും 60,206.78 കോടി രൂപയായി. കമ്പനിയുടെ മൊത്ത ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 47,239.63 കോടി രൂപയില്‍ നിന്നും 57,684.09 കോടി രൂപയായി.
സെപ്റ്റംബര്‍ പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 90 ശതമാനം ഇടിഞ്ഞ് 1,297 കോടി രൂപയായി. ചെലവിലുണ്ടായ വര്‍ധനവാണ് ഇടിവിനു കാരണം.
കമ്പനിയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,547.70 കോടി രൂപയായിരുന്നു. മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 60,657.98 കോടി രൂപയില്‍ നിന്നും 60,206.78 കോടി രൂപയായി.
കമ്പനിയുടെ മൊത്ത ചെലവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 47,239.63 കോടി രൂപയില്‍ നിന്നും 57,684.09 കോടി രൂപയായി.സ്റ്റാന്‍ഡ് എലോണ്‍ അടിസ്ഥാനത്തില്‍, അറ്റാദായം കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 8,708 കോടി രൂപയില്‍ നിന്നും 2,655 കോടി രൂപയായി കുറഞ്ഞു.
സ്റ്റാന്‍ഡ് എലോണ്‍ വരുമാനം കഴിഞ്ഞ വര്‍ഷത്തിലുണ്ടായ 33,068.74 കോടി രൂപയില്‍ നിന്നും 33,262.62 കോടി രൂപയായി. മൊത്ത ചെലവ് കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 21,338.34 കോടി രൂപയില്‍ നിന്നും 29,708.05 കോടി രൂപയായി.
ഇന്ത്യയിലെ വിതരണം പാദടിസ്ഥാനത്തില്‍ 21 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനവും വര്‍ധിച്ചു. ഒപ്പം പ്രവര്‍ത്തനങ്ങളുടെ വിറ്റുവരവ് 34,114 കോടി രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
