image

3 Nov 2022 3:54 AM GMT

Banking

32,000 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാന്‍ പിഎന്‍ബി

MyFin Desk

32,000 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാന്‍ പിഎന്‍ബി
X

Summary

ഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടങ്ങളില്‍ നിന്ന് 32,000 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണെന്ന് എംഡിയും സിഇഒയുമായ അതുല്‍ കുമാര്‍ ഗോയല്‍. ഒരോ പാദങ്ങളിലും ഏകദേശം 8,000 കോടി രൂപയുടേതാണ് വീണ്ടെടുക്കലെന്നും, ജൂണിലവസാനിച്ച പാദത്തില്‍ 7,057 കോടി രൂപയുടെ വീണ്ടെടുക്കല്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് 8,564 കോടി രൂപയുടെ വീണ്ടെടുക്കല്‍ നടത്തി. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പിഎന്‍ബിയുടെ അറ്റാദായം 411 കോടി […]


ഡെല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടങ്ങളില്‍ നിന്ന് 32,000 കോടി രൂപ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണെന്ന് എംഡിയും സിഇഒയുമായ അതുല്‍ കുമാര്‍ ഗോയല്‍. ഒരോ പാദങ്ങളിലും ഏകദേശം 8,000 കോടി രൂപയുടേതാണ് വീണ്ടെടുക്കലെന്നും, ജൂണിലവസാനിച്ച പാദത്തില്‍ 7,057 കോടി രൂപയുടെ വീണ്ടെടുക്കല്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് 8,564 കോടി രൂപയുടെ വീണ്ടെടുക്കല്‍ നടത്തി. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പിഎന്‍ബിയുടെ അറ്റാദായം 411 കോടി രൂപയായിരുന്നു. ജൂണില്‍ അവസാനിച്ച പാദത്തെ അപേക്ഷിച്ച് ലാഭം 33.4 ശതമാനം വര്‍ധിച്ചു. മുന്‍ പാദത്തിലെ അറ്റാദായത്തില്‍ ഇടിവുണ്ടായതിന് കാരണം ഉയര്‍ന്ന കിട്ടാക്കടങ്ങളായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തിലെ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികള്‍ അടക്കമുള്ളവയ്ക്കായി നീക്കിവെച്ച തുക 3,556 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,693 കോടി രൂപയായിരുന്നു. പിഎന്‍ബിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2022 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 10.48 ശതമാനമായി കുറഞ്ഞു. പിഎന്‍ബി ഹോങ്കോങ്ങിലെ ശാഖയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഈ ശാഖയുടെ പ്രധാന ആസ്തികളുടെയും ബാധ്യതകളുടെയും വിനിയോഗം, മൂലധനം, ലാഭം എന്നിവ ഉള്‍പ്പടെ ഏകദേശം 252 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടു വന്നതായും അതുല്‍ കുമാര്‍ ഗോയല്‍ പറഞ്ഞു.