image

7 Nov 2022 3:57 AM GMT

Company Results

ഇന്ത്യ സിമന്റ്‌സ് രണ്ടാം പാദ അറ്റനഷ്ടം, 113.26 കോടി രൂപ

MyFin Desk

ഇന്ത്യ സിമന്റ്‌സ് രണ്ടാം പാദ അറ്റനഷ്ടം, 113.26 കോടി രൂപ
X

Summary

ഡെല്‍ഹി: 2022 സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യ സിമന്റ്‌സ് 113.26 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 29.75 കോടി രൂപ അറ്റാദായം നേടിയതായി ഇന്ത്യ സിമന്റ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 7.46 ശതമാനം ഉയര്‍ന്ന് 1,327.06 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,234.85 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് […]


ഡെല്‍ഹി: 2022 സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യ സിമന്റ്‌സ് 113.26 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 29.75 കോടി രൂപ അറ്റാദായം നേടിയതായി ഇന്ത്യ സിമന്റ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 7.46 ശതമാനം ഉയര്‍ന്ന് 1,327.06 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,234.85 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 2023 സെപ്റ്റംബര്‍ പാദത്തില്‍ 27.16 ശതമാനം വര്‍ധിച്ച് 1,528.01 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1,201.61 കോടി രൂപയായിരുന്നു.