image

4 Feb 2022 10:43 AM IST

പൊതു വൈഫൈ ഹോട്സ്പോട്ടിലൂടെ 3 കോടി തൊഴിലവസരങ്ങള്‍

MyFin Desk

പൊതു വൈഫൈ ഹോട്സ്പോട്ടിലൂടെ 3 കോടി തൊഴിലവസരങ്ങള്‍
X

Summary

ന്യൂഡല്‍ഹി: നിലവിലെ ടെലികോം നയത്തിന് കീഴില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രകാരം ഈ വര്‍ഷത്തോടെ രാജ്യത്തുടനീളം ഒരു കോടി പൊതു വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇത് 2-3 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തുടനീളം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ വൈഫൈ ആക്സസ് നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം-വാനി) പദ്ധതി. ഈ പദ്ധതിയുടെ വിപുലീകരണത്തിനായി വൈഫൈ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ഉപകരണ നിര്‍മ്മാതാക്കളോട് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം (ബിഐഎഫ്) പരിപാടിയില്‍ സംസാരിക്കവെ ടെലികോം […]


ന്യൂഡല്‍ഹി: നിലവിലെ ടെലികോം നയത്തിന് കീഴില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത പ്രകാരം ഈ വര്‍ഷത്തോടെ രാജ്യത്തുടനീളം ഒരു കോടി പൊതു വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കും. ഇത് 2-3 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തുടനീളം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ വൈഫൈ ആക്സസ് നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസ് (പിഎം-വാനി) പദ്ധതി. ഈ പദ്ധതിയുടെ വിപുലീകരണത്തിനായി വൈഫൈ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് ഉപകരണ നിര്‍മ്മാതാക്കളോട് ബ്രോഡ്ബാന്‍ഡ് ഇന്ത്യ ഫോറം (ബിഐഎഫ്) പരിപാടിയില്‍ സംസാരിക്കവെ ടെലികോം സെക്രട്ടറി കെ രാജാരാമന്‍ പറഞ്ഞു.

പബ്ലിക് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിക്കൊണ്ട് സാമൂഹിക-സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയും ചെയ്യും, രാജരാമൻ വ്യക്തമാക്കി.

Tags: