image

5 Feb 2022 8:18 AM GMT

Banking

എസ് ബി ഐ Q3 അറ്റാദായത്തിൽ 62% വര്‍ധന

MyFin Desk

എസ് ബി ഐ Q3 അറ്റാദായത്തിൽ 62% വര്‍ധന
X

Summary

ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ എസ് ബി ഐയുടെ അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 8,432 കോടി രൂപയായി. എസ് ബി ഐയുടെ ഇതേ കാലയളവിലെ മുന്‍വര്‍ഷത്തെ അറ്റാദായം 5,196 കോടി രൂപയായിരുന്നു. 2020-21 ഇതേ കാലയളവിലെ മൊത്തവരുമാനം 75,981 കോടി രൂപയില്‍ നിന്ന് 78,352 കോടി രൂപയായി ഉയര്‍ന്നു. ഏകീകൃത അടിസ്ഥാനത്തില്‍, മൂന്നാം പാദത്തിൽ എസ് ബി ഐ ഗ്രുപ്പിന്റെ അറ്റാദായം 51 ശതമാനം വര്‍ധിച്ച് 9,692 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം […]


ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ എസ് ബി ഐയുടെ അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 8,432 കോടി രൂപയായി. എസ് ബി ഐയുടെ ഇതേ കാലയളവിലെ മുന്‍വര്‍ഷത്തെ അറ്റാദായം 5,196 കോടി രൂപയായിരുന്നു.

2020-21 ഇതേ കാലയളവിലെ മൊത്തവരുമാനം 75,981 കോടി രൂപയില്‍ നിന്ന് 78,352 കോടി രൂപയായി ഉയര്‍ന്നു.

ഏകീകൃത അടിസ്ഥാനത്തില്‍, മൂന്നാം പാദത്തിൽ എസ് ബി ഐ ഗ്രുപ്പിന്റെ അറ്റാദായം 51 ശതമാനം വര്‍ധിച്ച് 9,692 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിൽ ഇത് 6,402 കോടി രൂപയായിരുന്നു.

മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തിലെ 4.77% നെ അപേക്ഷിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 4.50% ആയി കുറഞ്ഞു. ഇത് ബാങ്കിന്റെ ആസ്തി നിലവാരത്തെ മെച്ചപ്പെടുത്തി.

എന്നാല്‍ 2021-22 മൂന്നാം പാദത്തിൽ അറ്റ നിഷ്‌ക്രിയ ആസ്തി 1.34 ശതമാനമായി ഉയർന്നു; കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ ഇത് 1.23 ശതമായിരുന്നു.

Tags: