image

7 Feb 2022 2:13 AM IST

ലതാ മങ്കേഷ്‌ക്കറുടെ മരണം: ആര്‍ ബി ഐ യോഗം ഫെബ്രുവരി എട്ടിലേക്ക് മാറ്റി

MyFin Bureau

ലതാ മങ്കേഷ്‌ക്കറുടെ മരണം: ആര്‍ ബി ഐ യോഗം ഫെബ്രുവരി എട്ടിലേക്ക് മാറ്റി
X

Summary

മുംബൈ: ഭാരതരത്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ഇന്ന് മഹാരാഷ്ട്ര പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലിശ നിരക്ക് നിശ്ചയിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യോഗം ഫെബ്രുവരി എട്ടിലേക്ക് മാറ്റിയതായി ആര്‍ബിഐ. 2022 ഫെബ്രുവരി 7-9 തീയതികളിലാണ് എംപിസി യോഗം നിശ്ചയിച്ചിരുന്നത്. തീയതി പുനഃക്രമീകരിച്ചതോടെ ഫെബ്രുവരി എട്ടിന് യോഗം തുടങ്ങുകയും പത്താം തീയതി യോഗം അവസാനിക്കുകയും ചെയ്യും. ഇന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച്, മണി […]


മുംബൈ: ഭാരതരത്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ഇന്ന് മഹാരാഷ്ട്ര പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലിശ നിരക്ക് നിശ്ചയിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) യോഗം ഫെബ്രുവരി എട്ടിലേക്ക് മാറ്റിയതായി ആര്‍ബിഐ.

2022 ഫെബ്രുവരി 7-9 തീയതികളിലാണ് എംപിസി യോഗം നിശ്ചയിച്ചിരുന്നത്. തീയതി പുനഃക്രമീകരിച്ചതോടെ ഫെബ്രുവരി എട്ടിന് യോഗം തുടങ്ങുകയും പത്താം തീയതി യോഗം അവസാനിക്കുകയും ചെയ്യും.

ഇന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച്, മണി മാര്‍ക്കറ്റുകള്‍, രൂപയുടെ പലിശ നിരക്ക് ഡെറിവേറ്റീവുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയില്‍ ഇടപാടുകളും സെറ്റില്‍മെന്റുകളും ഉണ്ടാകില്ലെന്ന് ആര്‍ ബി ഐ പ്രസ്താവനയില്‍ അറിയിച്ചു.

റിസര്‍വ് ബാങ്ക് അതിന്റെ അടുത്ത ദ്വിമാസ സാമ്പത്തിക നയത്തില്‍ പ്രധാന പോളിസി നിരക്കുകളില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.