image

17 Feb 2022 1:14 AM GMT

Insurance

കോവിഡ്, എല്‍ ഐ സി പോളിസി വില്‍പനയില്‍ ഇടിവ് 16.76 ശതമാനം

MyFin Desk

കോവിഡ്, എല്‍ ഐ സി പോളിസി വില്‍പനയില്‍ ഇടിവ് 16.76 ശതമാനം
X

Summary

ഡെല്‍ഹി : കോവിഡ് പ്രതിസന്ധി മൂലം വ്യക്തിഗത പോളിസികളുടേയും ഗ്രൂപ്പ് പോളിസികളുടേയും ആകെ വില്‍പനയില്‍ ഇടിവുണ്ടായെന്ന് എല്‍ഐസി. 2019ല്‍ 7.5 കോടി പോളിസികളാണ് വിറ്റിരുന്നത്്. 2020ല്‍ ഇത് 16.76 ശതമാനം ഇടിഞ്ഞ് 6.2 കോടിയായി. 2021 ആയപ്പോഴേയ്ക്കും 15.84 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പോളിസികളുടെ എണ്ണം 5.2 കോടി എന്ന കണക്കില്‍ എത്തി. എല്‍ഐസി ഫയല്‍ ചെയ്ത ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം 2019-20 […]


ഡെല്‍ഹി : കോവിഡ് പ്രതിസന്ധി മൂലം വ്യക്തിഗത പോളിസികളുടേയും ഗ്രൂപ്പ് പോളിസികളുടേയും ആകെ വില്‍പനയില്‍ ഇടിവുണ്ടായെന്ന് എല്‍ഐസി. 2019ല്‍ 7.5 കോടി പോളിസികളാണ് വിറ്റിരുന്നത്്. 2020ല്‍ ഇത് 16.76 ശതമാനം ഇടിഞ്ഞ് 6.2 കോടിയായി. 2021 ആയപ്പോഴേയ്ക്കും 15.84 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. പോളിസികളുടെ എണ്ണം 5.2 കോടി എന്ന കണക്കില്‍ എത്തി. എല്‍ഐസി ഫയല്‍ ചെയ്ത ഡ്രാഫ്റ്റ് റെഡ്ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം 2019-20 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ വ്യക്തിഗത പോളിസി സെയിലില്‍ 22.66 ശതമാനം ഇടിവ് രേഖപ്പെടുത്തി 63 ലക്ഷത്തില്‍ എത്തി. മുന്‍വര്‍ഷം ഇതേ സമയം 82 ലക്ഷം പോളിസികളാണ് ലഭിച്ചത്. 2021-22ലെ ആദ്യ പാദത്തില്‍ 46.20 ശതമാനം ഇടിവ് രേഖപ്പെടുത്തി പോളിസികളുടെ എണ്ണം 19 ലക്ഷത്തിലെത്തിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ സെയിലില്‍ 34.93 ശതമാനം ഇടിവോടെ 23 ലക്ഷം പോളിസികള്‍ മാത്രമാണ് എല്‍ഐസിയ്ക്ക് ലഭിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇത് 35 ലക്ഷം പോളിസികളായി.

ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ മറികടക്കാന്‍ 2020 മുതല്‍ എല്‍ഐസി ഇലക്ട്രോണിക്ക് പോളിസികള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. 2020 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം പോളിസി പുതുക്കുന്നവരുടെ അനുപാതത്തിലും ഇടിവുണ്ടായിരുന്നു. കോവിഡ് വ്യാപിക്കുമ്പോള്‍ പോളിസി ഉടമകള്‍ ഉള്‍പ്പടെയുള്ളവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് എല്‍ഐസി. ഡിജിറ്റല്‍ മാര്‍ഗങ്ങളില്‍ ഊന്നി ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിന്റെ ഭാഗമായി പോളിസി രേഖകള്‍, പ്രപ്പോസല്‍ ഫോമിന്റെ കോപ്പി തുടങ്ങിയവ പ്രിന്റ് ചെയ്ത് സമര്‍പ്പിക്കുന്ന നടപടിക്രമങ്ങളില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ഇളവുകള്‍ അനുവദിച്ചു.

2019 സാമ്പത്തിക വര്‍ഷത്തില്‍ 17,128.84 കോടി രൂപയാണ് അപകട മരണ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കായി നല്‍കിയത്. 2020ല്‍ 17,527.98 കോടിയും 2021ല്‍ 23,926.89 കോടിയുമാണ് ഇത്തരത്തിലുള്ള ക്ലെയിമുകള്‍ക്കായി നല്‍കിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ 2021 സെപ്റ്റംബര്‍ 30 വരെ 21734.15 കോടി രൂപ അപകട മരണ ക്ലെയിമുകള്‍ക്കായി നല്‍കി.