image

18 Feb 2022 8:10 AM GMT

Forex

യുഎസ് ഡോളറിനെതിരെ രൂപ 39 പൈസ ഉയര്‍ന്ന് 74.67 ൽ

MyFin Desk

യുഎസ് ഡോളറിനെതിരെ രൂപ 39 പൈസ ഉയര്‍ന്ന് 74.67 ൽ
X

Summary

മുംബൈ: ഉക്രെയ്നുമായി ബന്ധപ്പെട്ട കിഴക്ക്-പടിഞ്ഞാറന്‍ തര്‍ക്കത്തിന് നയതന്ത്ര പരിഹാരമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 39 പൈസ ഉയര്‍ന്ന് 74.67 എന്ന നിലയിലെത്തി. ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍, പ്രാദേശിക യൂണിറ്റ് ഗ്രീന്‍ബാക്കിനെതിരെ 75.03 ല്‍ തുറക്കുകയും ഉയര്‍ന്ന പ്രതിദിന നിരക്ക് 74.60 ലും താഴ്ന്ന പ്രതിദിന നിരക്ക് 75.05 ലും എത്തി. മുന്‍ ക്ലോസിങിലെ 75.06 എന്ന നിരക്കിനെക്കാള്‍ 39 പൈസയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. നടക്കാനിരിക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചകള്‍ ഉക്രെയ്‌നിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉയര്‍ത്തിയതായി […]


മുംബൈ: ഉക്രെയ്നുമായി ബന്ധപ്പെട്ട കിഴക്ക്-പടിഞ്ഞാറന്‍ തര്‍ക്കത്തിന് നയതന്ത്ര പരിഹാരമായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച 39 പൈസ ഉയര്‍ന്ന് 74.67 എന്ന നിലയിലെത്തി.

ഇന്റര്‍ബാങ്ക് ഫോറെക്‌സ് മാര്‍ക്കറ്റില്‍, പ്രാദേശിക യൂണിറ്റ് ഗ്രീന്‍ബാക്കിനെതിരെ 75.03 ല്‍ തുറക്കുകയും ഉയര്‍ന്ന പ്രതിദിന നിരക്ക് 74.60 ലും താഴ്ന്ന പ്രതിദിന നിരക്ക് 75.05 ലും എത്തി.

മുന്‍ ക്ലോസിങിലെ 75.06 എന്ന നിരക്കിനെക്കാള്‍ 39 പൈസയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

നടക്കാനിരിക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചകള്‍ ഉക്രെയ്‌നിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ഉയര്‍ത്തിയതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് ദിലീപ് പാര്‍മര്‍ പറഞ്ഞു.

ക്രൂഡ് ഓയില്‍ വില കുറയുകയും എല്‍ഐസി ഐപിഒയില്‍ ഡോളറിന്റെ ഒഴുക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. എങ്കിലും, വിദേശ ഫണ്ട് പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ നേട്ടം പരിമിതപ്പെടുത്തുമെന്ന് പാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.