image

20 Feb 2022 1:07 AM GMT

Crude

യുദ്ധമേഘങ്ങള്‍ ക്രൂഡ് ഓയിൽ വിപണിയിൽ കരിനിഴൽ വീഴ്ത്തുന്നു

Saj Mathews

യുദ്ധമേഘങ്ങള്‍ ക്രൂഡ് ഓയിൽ വിപണിയിൽ കരിനിഴൽ വീഴ്ത്തുന്നു
X

Summary

ഈസ്റ്റ് യൂറോപ്പില്‍ യുദ്ധഭീതി വളരുകയാണ്. റഷ്യ ഉക്രൈയിനെ ആക്രമിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ഉലഞ്ഞ വിപണിയില്‍, പ്രത്യേകിച്ചും പ്രകൃതിവാതക വിപണിയില്‍ കനത്ത പ്രതിഫലനം തീര്‍ച്ചയാണ്. ആഗോള വ്യാപാരത്തില്‍ പെട്രോളിയം ഉത്പന്നത്തിന്റെ പങ്ക്, സാമ്പത്തിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും ഒരുപോലെ സ്വാധീനിക്കുന്നു. ക്രൂഡോയിലും പ്രകൃതി വാതകവും അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടക്കുന്ന പ്രധാന വസ്തുക്കളാണ്. ലോകത്തിലെ വന്‍കിട പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളിൽ പ്രധാനി റഷ്യയാണെന്നിരിക്കെ ഇത്തരത്തിലൊരു യുദ്ധം പ്രകൃതിവാതക ക്ഷാമത്തിനിടവരുത്തും എന്നതില്‍ തര്‍ക്കമില്ല. യുദ്ധം ആരംഭിച്ചാൽ പാശ്ചാത്യ രാജ്യങ്ങള്‍ ഈ […]


ഈസ്റ്റ് യൂറോപ്പില്‍ യുദ്ധഭീതി വളരുകയാണ്. റഷ്യ ഉക്രൈയിനെ ആക്രമിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ഉലഞ്ഞ വിപണിയില്‍, പ്രത്യേകിച്ചും പ്രകൃതിവാതക വിപണിയില്‍ കനത്ത പ്രതിഫലനം തീര്‍ച്ചയാണ്.

ആഗോള വ്യാപാരത്തില്‍ പെട്രോളിയം ഉത്പന്നത്തിന്റെ പങ്ക്, സാമ്പത്തിക രംഗത്തെയും രാഷ്ട്രീയ രംഗത്തെയും ഒരുപോലെ സ്വാധീനിക്കുന്നു. ക്രൂഡോയിലും പ്രകൃതി വാതകവും അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടക്കുന്ന പ്രധാന വസ്തുക്കളാണ്.

ലോകത്തിലെ വന്‍കിട പ്രകൃതിവാതക കയറ്റുമതി രാഷ്ട്രങ്ങളിൽ പ്രധാനി റഷ്യയാണെന്നിരിക്കെ ഇത്തരത്തിലൊരു യുദ്ധം പ്രകൃതിവാതക ക്ഷാമത്തിനിടവരുത്തും എന്നതില്‍ തര്‍ക്കമില്ല. യുദ്ധം ആരംഭിച്ചാൽ പാശ്ചാത്യ രാജ്യങ്ങള്‍ ഈ വാതകത്തിനായി ഖത്തറിനേയും ഇറാനേയും കൂടുതല്‍ ആശ്രയിക്കേണ്ടിവരും.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അള്‍ജീരിയ പോലുള്ള ചെറുകിട പ്രകൃതിവാതക ഉല്‍പാദക രാജ്യങ്ങളും കൃതൃമ ദൗര്‍ലഭ്യം സൃഷ്ടിച്ചേക്കാം. 2021 ല്‍ റഷ്യ 130 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ് കയറ്റുമതി ചെയ്തത്. അള്‍ജീരിയയാകട്ടെ 34 ബില്യണ്‍ ക്യുബിക് മീറ്ററും.

ചൈനയിലേക്ക് മറ്റൊരു പ്രകൃതിവാതക പൈപ്പ്‌ലൈൻ കൂടി നിര്‍മിക്കാന്‍ ഈ അടുത്ത കാലത്തു റഷ്യ തീരുമാനിച്ചതും ഇതര രാജ്യങ്ങളില്‍ വാതകക്ഷാമം ഉണ്ടായേക്കാമെന്ന് ആശങ്കയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

എണ്ണ, പ്രകൃതിവാതകം , മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണിയില്‍ ഇപ്പോള്‍ ലോകത്തിന്റെ പലയിടങ്ങളിലായി ഉരുണ്ടുകൂടുന്ന സംഘര്‍ഷങ്ങള്‍ വരും ദിവസങ്ങളില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ക്കിടവരുത്തിയേക്കാവുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ രാജ്യങ്ങള്‍ കനത്ത മുന്‍കരുതല്‍ എടുക്കേണ്ടിയിരിക്കുന്നു എന്നാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളാണ് പെട്രോളിയം ഉത്പന്നങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏഷ്യന്‍ വിപണി. വളര്‍ച്ചാ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഏഷ്യയില്‍ എണ്ണ മേഖലയിലെ വളര്‍ച്ചയെ നയിക്കുന്ന ശക്തികളായി ഇന്ത്യയും ചൈനയും തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള എണ്ണ ഉത്പാദനം ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ നമ്മൾ 85 ശതമാനവും ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്.

പ്രകൃതി വാതക ഉത്പാദനം ഡിസംബറില്‍ വര്‍ധിച്ച് 2.89 ബില്യണ്‍ ക്യൂബിക് മീറ്റര്‍ (ബി സി എം) ആയി. റിലയന്‍സിന്റെ കെ ജി ഡി-6 ബ്ലോക്കിലെ പുതിയ ഔട്ട്പുട്ട് പ്രകാരമാണ് എണ്ണ ഉല്‍പ്പാദനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ഒഎന്‍ജിസി 1.75 ബി സി എമ്മില്‍ 5.42 ശതമാനം കുറവ് വാതകമാണ് ഉത്പാദിപ്പിച്ചത്.

അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ എണ്ണ വിലയില്‍ തല്‍ക്കാലം വലിയ മാറ്റമുണ്ടാകില്ലെങ്കിലും മേല്‍ സൂചിപ്പിച്ച ആഗോള സംഭവ വികാസങ്ങള്‍ താമസിയാതെ ഇന്ത്യയിലെ ഊര്‍ജ വിപണിയിലും സാരമായ ചലനങ്ങള്‍ സൃഷ്ടിക്കാൻ സാധ്യത ഏറെയുണ്ട്.

Tags: