image

21 Feb 2022 5:22 AM IST

Power

എൻ ടി പി സിയുടെ വൈദ്യുതി ഉത്പാദനം 314 ബില്യൺ യൂണിറ്റ് മറികടന്നു

MyFin Desk

എൻ ടി പി സിയുടെ വൈദ്യുതി ഉത്പാദനം 314 ബില്യൺ യൂണിറ്റ് മറികടന്നു
X

Summary

ഡെൽഹി: 2020-21 വർഷത്തിലെ മികച്ച നേട്ടവുമായി പൊതുമേഖലാ സ്ഥാപനമായ എൻ ടി പി സി. ഫെബ്രുവരി 18 ന് 314 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദന നേട്ടമാണ് സ്ഥാപനം കൈവരിച്ചത്. 2022 ഫെബ്രുവരി 18 വരെ 314.89 ബില്യൺ യൂണിറ്റിന്റെ ( ബി യു) ഉത്പാദനം ഉണ്ടായതായി ​എൻടിപിസി അറിയിച്ചു. ഇത് 2020-21 ലെ 314 ബില്യൺ യൂണിറ്റെന്ന റെക്കോ‍ർഡാണ് മറികടന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. വൈദ്യുതി ഉപയോ​ഗത്തിലുണ്ടായ വർധനവും, മെച്ചപ്പെട്ട സേവനവുമാണ് ​കഴിഞ്ഞ വർഷം മുതൽ […]


ഡെൽഹി: 2020-21 വർഷത്തിലെ മികച്ച നേട്ടവുമായി പൊതുമേഖലാ സ്ഥാപനമായ എൻ ടി പി സി. ഫെബ്രുവരി 18 ന് 314 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദന നേട്ടമാണ് സ്ഥാപനം കൈവരിച്ചത്.
2022 ഫെബ്രുവരി 18 വരെ 314.89 ബില്യൺ യൂണിറ്റിന്റെ ( ബി യു) ഉത്പാദനം ഉണ്ടായതായി ​എൻടിപിസി അറിയിച്ചു. ഇത് 2020-21 ലെ 314 ബില്യൺ യൂണിറ്റെന്ന റെക്കോ‍ർഡാണ് മറികടന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വൈദ്യുതി ഉപയോ​ഗത്തിലുണ്ടായ വർധനവും, മെച്ചപ്പെട്ട സേവനവുമാണ് ​കഴിഞ്ഞ വർഷം മുതൽ ഫെബ്രുവരി 18 വരെയുണ്ടായ 270.0 ബി യു ഉത്പാദനം സൂചിപ്പിക്കുന്നത്.
ഛത്തീസ്ഗഢിലെ എൻടിപിസി കോർബ (2600 മെഗാവാട്ട് പ്ലാന്റ്) ഇന്ത്യയിലെ ഏറ്റവും മികച്ച താപവൈദ്യുത നിലയമാണ്. സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച് 94.32 ശതമാനമാണ് ഇതിന്റെ പ്ലാന്റ് ലോഡ് ഫാക്ടർ (PLF അല്ലെങ്കിൽ ശേഷി വിനിയോഗം).
വൈദ്യുത നിലയങ്ങളുടെ ഉയർന്ന പ്രവർത്തന മികവ് പ്രവർത്തനത്തിലും പരിപാലനത്തിലും എൻടിപിസിയുടെ വൈദഗ്ധ്യമാണ് പ്രകടമാക്കുന്നതെന്ന് സ്ഥാപനം അറിയിച്ചു.
കമ്പനിയുടെ മൊത്തം സ്ഥാപിത ശേഷി 67,832.30 മെഗാവാട്ട് ആണ്. കൽക്കരി അധിഷ്ഠിതമായി 23 എണ്ണവും, 7 ​ഗ്യാസ് അധിഷ്ഠിതവും, ജലവൈദ്യുതിയിനത്തിൽ ഒന്നും, 19 പുനരുപയോഗ ഊർജ പദ്ധതികളും ഇവിടെ ഉണ്ട്. സഹകരണാടിസ്ഥാനത്തിൽ (ജോയിന്റ് വെഞ്ച്വർ) എൻടിപിസിക്ക് 9 കൽക്കരി അധിഷ്ഠിതവും, 4 ​ഗ്യാസ് അധിഷ്ഠിതവും, 8 ജലവൈദ്യുതവും 5 പുനരുപയോഗ ഊർജ്ജ പദ്ധതികളും ആണുള്ളത്.