image

6 March 2022 6:13 AM IST

Banking

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് മുൻ-സിഇഒ എസ്ബിഐ ഡിഎംഡി

MyFin Bureau

ഉജ്ജീവൻ സ്‌മോള്‍ ഫിനാന്‍സ് മുൻ-സിഇഒ എസ്ബിഐ ഡിഎംഡി
X

Summary

ഡെല്‍ഹി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) നിതിന്‍ ചുഗിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിജിറ്റല്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നയിക്കാനുള്ള ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (ഡിഎംഡി) നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ നിയമനത്തിന് മുമ്പ് നിതിന്‍ ചുഗ് ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഗ്രൂപ്പ് തലവനായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം 2019 […]


ഡെല്‍ഹി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) നിതിന്‍ ചുഗിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഡിജിറ്റല്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നയിക്കാനുള്ള ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി (ഡിഎംഡി) നിയമിച്ചു.

മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഈ നിയമനത്തിന് മുമ്പ് നിതിന്‍ ചുഗ് ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ ഗ്രൂപ്പ് തലവനായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം 2019 ല്‍ ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ എത്തുന്നത്.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അദ്ദേഹം ഉജ്ജീവന് വിടുകയായിരുന്നു. ഡിസംബറില്‍ എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു

എസ്ബിഐയുടെ പൊതു അറിയിപ്പ് അനുസരിച്ച്, ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് വിഭാവനം ചെയ്യുക, വികസിപ്പിക്കുക, നടപ്പിലാക്കുക, സാങ്കേതിക കാര്യങ്ങളില്‍ അറിവും നൈപുണ്യവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയെല്ലാമാണ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തസ്തിയുടെ ഉത്തരവാദിത്വങ്ങള്‍.

നേരത്തെ, സ്വകാര്യ മേഖലയില്‍ നിന്ന് ബാങ്ക് ചീഫ് ഫിനാന്‍സ് ഓഫീസറെ (സിഎഫ്ഒ) നിയമിച്ചിരുന്നു.