7 March 2022 5:35 AM IST
Summary
റഷ്യ- യുക്രെയിൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള പ്രതിസന്ധികളിൽ വില്ലനാവുന്നത് സാമ്പത്തിക കൈമാറ്റങ്ങൾക്ക് നേരിടുന്ന തടസ്സങ്ങളാണ്. 200 ലധികം രാജ്യങ്ങളിലായി 11,000-ൽ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയായ സ്വിഫ്റ്റിൽ (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ ) നിന്നും റഷ്യൻ പണമിടപാട് സ്ഥാപനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയേയും വലക്കുകയാണ്. ഈയവസരത്തിൽ റഷ്യൻ സ്ഥാപനങ്ങളുമായുള്ള സ്വിഫ്റ്റിന്റെ ഇടപാടുകൾ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും ഉപദേശത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് […]
റഷ്യ- യുക്രെയിൻ യുദ്ധത്തെ തുടർന്നുണ്ടായ ആഗോള പ്രതിസന്ധികളിൽ വില്ലനാവുന്നത് സാമ്പത്തിക കൈമാറ്റങ്ങൾക്ക് നേരിടുന്ന തടസ്സങ്ങളാണ്. 200 ലധികം രാജ്യങ്ങളിലായി 11,000-ൽ കൂടുതൽ ധനകാര്യ സ്ഥാപനങ്ങൾ സാമ്പത്തിക വിനിമയം നടത്തുന്ന രാജ്യാന്തര ശൃംഖലയായ സ്വിഫ്റ്റിൽ (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻ ) നിന്നും റഷ്യൻ പണമിടപാട് സ്ഥാപനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയേയും വലക്കുകയാണ്. ഈയവസരത്തിൽ റഷ്യൻ സ്ഥാപനങ്ങളുമായുള്ള സ്വിഫ്റ്റിന്റെ ഇടപാടുകൾ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും ഉപദേശത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) അറിയിച്ചു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സാമ്പത്തിക വർഷം ഇതുവരെ 9.4 ബില്യൺ ഡോളറാണ്, 2020-21 ലിത് 8.1 ബില്യൺ ഡോളറായിരുന്നു. ഇന്ധനങ്ങൾ, ധാതു എണ്ണകൾ, മുത്തുകൾ, വിലയേറിയ കല്ലുകൾ, ആണവ റിയാക്ടറുകൾ, ബോയിലറുകൾ, യന്ത്രങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, വൈദ്യുത യന്ത്രങ്ങൾ, വളങ്ങൾ എന്നിവയൊക്കെ റഷ്യയിൽ നിന്നാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണന ശൃംഘലയിൽ നിന്ന് റഷ്യയെ മാറ്റി നിർത്താൻ സ്വിഫ്റ്റ് സംവിധാനത്തിലേർപ്പെടുത്തിയ വിലക്ക് പക്ഷെ നമ്മുടെ രാജ്യത്തിന്റെ കയറ്റിറക്കുമതിയേയും ബാധിക്കുകയാണ്.
വേഗതയേറിയ രാജ്യാന്തര സാമ്പത്തിക വിനിമയ ശൃംഖലയായ 'സ്വിഫ്റ്റി'ൽ നിന്ന് റഷ്യൻ ബാങ്കുകളിൽ ചിലതിനെ പുറത്താക്കാനുള്ള യു എസ്- ഇ യു രാജ്യങ്ങളുടെ തീരുമാനത്തെ തുടർന്ന് ഇക്കാര്യത്തിൽ പുനർവിചന്തനം നടത്താൻ ഒരുങ്ങി ഇന്ത്യ. 'സ്വിഫ്റ്റി'ന് സ്വന്തം നിലയിൽ പകരക്കാരനെ കണ്ടെത്താനുളള അവസരമായി ചൈനയും ഇതിനെ കാണുന്നുണ്ട്. ഭാവിയിലും ഇതുപോലുള്ള അടിയന്തര സാഹചര്യം ഉണ്ടായാൽ അതിനെ അതിജീവിക്കണമെങ്കിൽ സ്വന്തം ബദൽ വേണ്ടി വരും എന്ന രീതിയിൽ പല രാജ്യങ്ങളും ചിന്തിക്കാൻ യുക്രെയിൻ പ്രതിസന്ധി കാരണമായിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ സുരക്ഷിതമായി നടത്താൻ ബാങ്കുകളെ പ്രാപ്തമാക്കുന്ന ഒരു സംവിധാനമാണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ മേൽനോട്ടത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
