9 March 2022 9:33 AM IST
Summary
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അവകാശികളില്ലാത്ത 100 കോടി രൂപ സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നു. 2015 ൽ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് ഇപിഎഫ്, പിപിഎഫ് മറ്റു ചെറിയ സമ്പാദ്യ പദ്ധതികളിലും ഉള്ള അക്കൗണ്ടുകളിൽ 7 വർഷം വരെ ക്ലെയിം ചെയ്യാത്ത തുക സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റാം. ഇതിന്റെ പിൻബലത്തിലാണ് ഇത്തരത്തിലൊരു നീക്കത്തിന് ഇപിഎഫ്ഒ തയ്യാറെടുക്കുന്നത്. നിലവിൽ അവകാശികളില്ലാതെ 58,000 കോടി രൂപയാണുള്ളത്. ഇതിൽ നിന്നാണ് 100 കോടി രൂപ […]
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അവകാശികളില്ലാത്ത 100 കോടി രൂപ സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നു. 2015 ൽ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് ഇപിഎഫ്, പിപിഎഫ് മറ്റു ചെറിയ സമ്പാദ്യ പദ്ധതികളിലും ഉള്ള അക്കൗണ്ടുകളിൽ 7 വർഷം വരെ ക്ലെയിം ചെയ്യാത്ത തുക സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റാം. ഇതിന്റെ പിൻബലത്തിലാണ് ഇത്തരത്തിലൊരു നീക്കത്തിന് ഇപിഎഫ്ഒ തയ്യാറെടുക്കുന്നത്.
നിലവിൽ അവകാശികളില്ലാതെ 58,000 കോടി രൂപയാണുള്ളത്. ഇതിൽ നിന്നാണ് 100 കോടി രൂപ എസ് സി ഡബ്ല്യൂ എഫിലേക്ക് മാറ്റുന്നത്. പലിശ നിരക്കിൽ ബോർഡ് മീറ്റിങ്ങിൽ തീരുമാനമുണ്ടായേക്കും. 2020-21 വർഷത്തിലെ പലിശ നിരക്കായ 8.5% ത്തിൽ നിന്നും 8.35-8.45 ശതമാനത്തിലേക്ക് കുറച്ചേക്കുമെന്ന സൂചനയുണ്ട്. എന്നാൽ വായ്പാ പലിശയും തന്മൂലം നിക്ഷേപലിശയും കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പലിശ കുറയ്ക്കുന്നതിന് സർക്കാരിന് തടസങ്ങളുണ്ട്.
ഇപിഎഫ്ഒ യിലെ ഫിനാൻസ് ആൻഡ് ഓഡിറ്റ് കമ്മിറ്റി ശനിയാഴ്ച്ചയ്ക്കു മുൻപ് തന്നെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസുമായു ചർച്ച നടത്തിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
