image

11 March 2022 5:00 AM IST

Banking

പ്രഭ നരസിംഹന്‍ കോള്‍ഗേറ്റ്-പാമോലീവിന്‍റെ പുതിയ എംഡി

MyFin Desk

പ്രഭ നരസിംഹന്‍ കോള്‍ഗേറ്റ്-പാമോലീവിന്‍റെ  പുതിയ എംഡി
X

Summary

ഡെല്‍ഹി:പ്രമുഖ എഫ്എംസിജി ഉത്പന്ന നിര്‍മാതാക്കളായ കോള്‍ഗേറ്റ് -പാമോലിവ്  ലിമിറ്റഡിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രഭ നരസിംഹനെ നിയമിച്ചു. ഹിന്ദുസ്ഥാന്‍ യുണീലിവറിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു പ്രഭ നരസിംഹന്‍. കോള്‍ഗേറ്റ് പാമേലിവിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന  രാം രാഘവന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കോള്‍ഗേറ്റ് പാമോലിവിന്റെ    മാതൃസ്ഥാപനമായ എന്റര്‍പ്രൈസ് ഓറല്‍ കെയറിന്റെ പ്രസിഡന്റായി സ്ഥാനകയറ്റം ലഭിച്ചു.  2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ നേതൃമാറ്റം പ്രാബല്യത്തില്‍ വരുമെന്ന് കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ  പറഞ്ഞു. ഐഐഎം ബെംഗളുരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ […]


ഡെല്‍ഹി:പ്രമുഖ എഫ്എംസിജി ഉത്പന്ന നിര്‍മാതാക്കളായ കോള്‍ഗേറ്റ് -പാമോലിവ് ലിമിറ്റഡിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രഭ നരസിംഹനെ നിയമിച്ചു. ഹിന്ദുസ്ഥാന്‍ യുണീലിവറിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു പ്രഭ നരസിംഹന്‍.

കോള്‍ഗേറ്റ് പാമേലിവിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന രാം രാഘവന് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കോള്‍ഗേറ്റ് പാമോലിവിന്റെ മാതൃസ്ഥാപനമായ എന്റര്‍പ്രൈസ് ഓറല്‍ കെയറിന്റെ പ്രസിഡന്റായി സ്ഥാനകയറ്റം ലഭിച്ചു. 2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ നേതൃമാറ്റം പ്രാബല്യത്തില്‍ വരുമെന്ന് കോള്‍ഗേറ്റ്-പാമോലിവ് ഇന്ത്യ പറഞ്ഞു.

ഐഐഎം ബെംഗളുരു പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പ്രഭ നരസിംഹന്‍, കസ്റ്റമര്‍ ഡെവലപ്മെന്റ്, കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ്, ഇന്നൊവേഷന്‍ എന്നിവയിലും ഭൂമിശാസ്ത്രം, ഹോം കെയര്‍, ഭക്ഷണം, ചര്‍മ്മസംരക്ഷണം എന്നിവയുള്‍പ്പെടെ ഒന്നിലധികം മേഖലകളിലായി ഏകദേശം 25 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്. കോള്‍ഗേറ്റ്-പാമേലിവ് ഇന്ത്യയുടെ ചെയര്‍മാന്‍ മുകുള്‍ ഡിയോറസാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോള്‍ഗേറ്റ് ബ്രാന്‍ഡിന് കീഴില്‍ ഓറല്‍ കെയര്‍ ഉത്പന്നങ്ങള്‍. പാമോലിവ് ബ്രാന്‍ഡിന് കീഴില്‍ വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍ എന്നിവയാണ് കമ്പനി നിര്‍മിച്ച് വിപണനം ചെയ്യുന്നത്.