image

13 March 2022 4:00 AM IST

Economy

മിച്ചഭൂമിയില്‍ നിന്നും ധനസമ്പാദനം: സർക്കാർ പുതിയ കമ്പനി രൂപീകരിക്കും

Agencies

മിച്ചഭൂമിയില്‍ നിന്നും ധനസമ്പാദനം: സർക്കാർ പുതിയ കമ്പനി രൂപീകരിക്കും
X

Summary

ഡെല്‍ഹി: മിച്ചഭൂമി കൈവശം വയ്ക്കാനും ധനസമ്പാദനം നടത്താനും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനും അല്ലെങ്കില്‍ അടച്ചുപൂട്ടുന്നതിനും ഒരു പുതിയ കമ്പനി ആരംഭിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നാഷണൽ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ (എന്‍എല്‍എംസി) എന്ന പേരിലുള്ള ഈ കമ്പനി മിച്ചഭൂമി വിറ്റു ധനസമ്പാദനം നടത്തുകയും കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ കെട്ടിട ആസ്തികൾ ഏറ്റെടുക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന് ഗണ്യമായ വരുമാനമുണ്ടാക്കുവാന്‍ സാധിക്കും 5,000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി […]


ഡെല്‍ഹി: മിച്ചഭൂമി കൈവശം വയ്ക്കാനും ധനസമ്പാദനം നടത്താനും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനും അല്ലെങ്കില്‍ അടച്ചുപൂട്ടുന്നതിനും ഒരു പുതിയ കമ്പനി ആരംഭിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

നാഷണൽ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്‍ (എന്‍എല്‍എംസി) എന്ന പേരിലുള്ള ഈ കമ്പനി മിച്ചഭൂമി വിറ്റു ധനസമ്പാദനം നടത്തുകയും കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ കെട്ടിട ആസ്തികൾ ഏറ്റെടുക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന് ഗണ്യമായ വരുമാനമുണ്ടാക്കുവാന്‍ സാധിക്കും

5,000 കോടി രൂപയുടെ പ്രാരംഭ അംഗീകൃത ഓഹരി മൂലധനവും, 150 കോടി രൂപ അടച്ചുതീർത്ത ഓഹരി മൂലധനവുമായി കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലാകും ഈ കമ്പനി രൂപീകരിക്കുക.

ഈ കമ്പനിയിലുടെ വരുമാനം മാത്രമല്ല, ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ സാമ്പത്തിക ഉയര്‍ച്ചയും കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉപയോഗിക്കാത്തതും ഉപയോഗശൂന്യവുമായ പൊതു ആസ്തികളുടെ മൂല്യം നിര്‍ണ്ണയിച്ച് അതിൽ നിന്നും പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുന്ന പ്രക്രിയയാണ് അസറ്റ് മോണിറ്റൈസേഷന്‍ എന്നത്.

നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഗണ്യമായ മിച്ചഭൂമിയും ഉപയോഗിക്കാത്തതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങളും ഉണ്ട്. ഉപയോഗശൂന്യമായ ഈ ആസ്തികളുടെ ഏറ്റെടുക്കല്‍ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനും, പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സാമ്പത്തിക സ്രോതസ്സുകള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കും.

നിലവില്‍ മിച്ചഭൂമിയും കെട്ടിടങ്ങളും എന്‍എല്‍എംസിക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള രീതികളെ പറ്റി പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല.

ധനമന്ത്രാലയത്തിന്റെ അധികാരപരിധിയിലാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുന്നത്. നാഷണൽ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന്റെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും നടത്തിപ്പും ഉറപ്പാക്കുന്നതിന്, ഡയറക്ടര്‍ ബോര്‍ഡില്‍ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെയയും പ്രമുഖ വിദഗ്ധരെയും ഉള്‍പ്പെടുത്തും.

എന്‍എല്‍എംസിയുടെ ചെയര്‍മാനെയും സര്‍ക്കാരിതര ഡയറക്ടര്‍മാരെയും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിയമിക്കും.