15 March 2022 11:26 AM IST
Summary
ന്യൂഡല്‍ഹി: ടൊയോട്ട മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ പുതിയ പതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. രാജ്യത്ത് 6.39 ലക്ഷത്തിലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്. പുതിയ മോഡലില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഘടിപ്പിച്ച 1197 പെട്രോള്‍ എഞ്ചിനാണുള്ളത്. ഗ്ലാന്‍സയുടെ അഞ്ച് സ്പീഡ് മാനുവല്‍ വേരിയന്റുകള്‍ക്ക് 6.39 ലക്ഷം മുതല്‍ 9.19 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് ട്രിമ്മുകള്‍ക്ക് (എഎംടി) 7.79 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ പതിപ്പില്‍ ലിറ്ററിന് 22 കിലോമീറ്ററിലധികം […]
ന്യൂഡല്‍ഹി: ടൊയോട്ട മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ പുതിയ പതിപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. രാജ്യത്ത് 6.39 ലക്ഷത്തിലാണ് (എക്‌സ്-ഷോറൂം) വില ആരംഭിക്കുന്നത്. പുതിയ മോഡലില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഘടിപ്പിച്ച 1197 പെട്രോള്‍ എഞ്ചിനാണുള്ളത്. ഗ്ലാന്‍സയുടെ അഞ്ച് സ്പീഡ് മാനുവല്‍ വേരിയന്റുകള്‍ക്ക് 6.39 ലക്ഷം മുതല്‍ 9.19 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് ട്രിമ്മുകള്‍ക്ക് (എഎംടി) 7.79 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപ വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പുതിയ പതിപ്പില്‍ ലിറ്ററിന് 22 കിലോമീറ്ററിലധികം ഇന്ധനക്ഷമത നല്‍കുന്നുണ്ട്. കൂടാതെ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഫീച്ചറും കൊടുത്തിട്ടുണ്ടെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ആറ് എയര്‍ബാഗുകള്‍, എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, 360-ഡിഗ്രി ക്യാമറ, ഒമ്പത് ഇഞ്ച് സ്മാര്‍ട്ട് പ്ലേ കാസ്റ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
ടൊയോട്ടയുടെ ഡിസൈനര്‍മാര്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ മോഡലില്‍ കമ്പനിയുടെ സിഗ്‌നേച്ചര്‍ സ്‌റ്റൈലിംഗും സ്പോര്‍ട്ടി നെസും ഉള്‍പ്പെടുന്നുണ്ട്. ടികെഎം ഇതുവരെ 66,000 ഗ്ലാന്‍സ യൂണിറ്റുകള്‍ രാജ്യത്ത് വിറ്റഴിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
