image

18 March 2022 5:58 AM GMT

Banking

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

MyFin Desk

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
X

Summary

കൊച്ചി : ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,745 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. എന്നാല്‍ മാര്‍ച്ച് ആദ്യ ദിനം മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധന പ്രകടമായതിന് പിന്നാലെയാണ് വീണ്ടും താഴേയ്ക്ക് പോയത്. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ […]


കൊച്ചി : ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തിയിരുന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,745 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. എന്നാല്‍ മാര്‍ച്ച് ആദ്യ ദിനം മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധന പ്രകടമായതിന് പിന്നാലെയാണ് വീണ്ടും താഴേയ്ക്ക് പോയത്.

മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതാണ് കൂടുതലായും കാണാന്‍ സാധിച്ചത്.

തുടര്‍ച്ചയായ ഇടിവിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,937.40 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില 1.11 ശതമാനം വര്‍ധിച്ച് ബാരലിന് 107.75 ഡോളറിലെത്തി.