image

21 March 2022 7:24 AM IST

Premium

മഹിളാ മണി പ്രീപെയ്ഡ് കാര്‍ഡ്, വനിതകള്‍ക്ക് കൂട്ടാളി

MyFin Desk

മഹിളാ മണി പ്രീപെയ്ഡ് കാര്‍ഡ്, വനിതകള്‍ക്ക് കൂട്ടാളി
X

Summary

  ഡെല്‍ഹി: കൂടുതല്‍ സ്ത്രീകള്‍ സംരംഭകരായതോടെ ഇവര്‍ക്ക് പ്രോത്സാഹനവുമായി ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും എത്തുന്നുണ്ട്. മഹിളാ മണി, വിസ,ട്രാന്‍സ്‌കോര്‍പ്പ് എന്നിവ കൈകോര്‍ത്ത് 'മഹിളാ മണി പ്രീപെയ്ഡ് കാര്‍ഡ'് സംരംഭകരായ വനിതകള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. പേയ്‌മെന്റുകള്‍ ശേഖരിക്കാനും വായ്പാ തുക കളക്ട് ചെയ്യുന്നതിനും ഇടപാടുകള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വനിതാ സംരംഭകരെ സഹായിക്കുകയുമാണ് ലക്ഷ്യം. സജീവമായി ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാത്ത, എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാവും കാര്‍ഡ് കൂടുതല്‍ ഉപയോഗപ്രദമാകുക. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ഫലപ്രദമായി […]


ഡെല്‍ഹി: കൂടുതല്‍ സ്ത്രീകള്‍ സംരംഭകരായതോടെ ഇവര്‍ക്ക് പ്രോത്സാഹനവുമായി ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും എത്തുന്നുണ്ട്. മഹിളാ...

 

ഡെല്‍ഹി: കൂടുതല്‍ സ്ത്രീകള്‍ സംരംഭകരായതോടെ ഇവര്‍ക്ക് പ്രോത്സാഹനവുമായി ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും എത്തുന്നുണ്ട്. മഹിളാ മണി, വിസ,ട്രാന്‍സ്‌കോര്‍പ്പ് എന്നിവ കൈകോര്‍ത്ത് 'മഹിളാ മണി പ്രീപെയ്ഡ് കാര്‍ഡ'് സംരംഭകരായ വനിതകള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. പേയ്‌മെന്റുകള്‍ ശേഖരിക്കാനും വായ്പാ തുക കളക്ട് ചെയ്യുന്നതിനും ഇടപാടുകള്‍ക്ക് അവരെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വനിതാ സംരംഭകരെ സഹായിക്കുകയുമാണ് ലക്ഷ്യം.

സജീവമായി ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാത്ത, എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാവും കാര്‍ഡ് കൂടുതല്‍ ഉപയോഗപ്രദമാകുക.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രീപെയ്ഡ് കാര്‍ഡ് വനിതാ സംരംഭകരെ സഹായിക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ മഹിളാ മണി പ്രസ്താവനയില്‍ അറിയിച്ചു.

ഒട്ടുമിക്ക വീടുകളിലും ഡിജിറ്റല്‍ സേവനങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനവും പുരോഗമിച്ചിട്ടും, 55 ശതമാനം സ്ത്രീകളുടേയും ബാങ്ക് അക്കൗണ്ട് സജീവമല്ലെന്ന് ഓള്‍-ഇന്ത്യ ഡെബ്റ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ (എഐഡിഎസ്) നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ ജീവിക്കുന്ന മൂന്നില്‍ രണ്ട് സ്ത്രീകളും ഡിജിറ്റല്‍ പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കുന്നു. എന്നാല്‍ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്തുന്നതെന്ന് സര്‍വേ വിലയിരുത്തുന്നു.

നേട്ടങ്ങള്‍ ഇവയാണ്

വനിതാ സംരംഭകര്‍ക്ക് അവരുടെ ബിസിനസുകള്‍ക്കായി പേയ്‌മെന്റുകള്‍ ഡിജിറ്റലായി ശേഖരിക്കുന്നത് എളുപ്പമാക്കുന്നു. ഇത് പ്രവര്‍ത്തന
മൂലധനം വര്‍ദ്ധിപ്പിക്കും. ഇതിലൂടെ നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്‍സന്റിവുകളും റിവാര്‍ഡുകളും ക്യാഷ്ബാക്കും നല്‍കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമായിരിക്കുന്ന ഏതൊരു സ്ത്രീയ്ക്കും തങ്ങളുടെ ബിസിനസുകള്‍ക്കും ചെലവുകള്‍ക്കുമായി ഡിജിറ്റല്‍ ഇടപാട് നടത്താനാകും.