25 March 2022 5:40 AM IST
Summary
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ആയതിനാലും തിങ്കള്‍ , ചൊവ്വ ദിവസങ്ങള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരുന്ന നാലു ദിവസങ്ങള്‍ ഫലത്തില്‍ ബാങ്ക് പ്രവർത്തിക്കില്ല. അതിനാല്‍ ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് (വെള്ളി) പൂര്‍ത്തിയാക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ദിവസം പ്രവർത്തിപ്പിക്കുമെന്ന് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണ്. മോട്ടോര്‍ വാഹന മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടില്ലെന്നും അറിയിപ്പുണ്ട്. പാല്‍, പത്രം, ആശുപത്രി, […]
തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ആയതിനാലും തിങ്കള്‍ , ചൊവ്വ ദിവസങ്ങള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരുന്ന നാലു ദിവസങ്ങള്‍ ഫലത്തില്‍ ബാങ്ക് പ്രവർത്തിക്കില്ല. അതിനാല്‍ ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇന്ന് (വെള്ളി) പൂര്‍ത്തിയാക്കേണ്ടതാണ്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് ദിവസം പ്രവർത്തിപ്പിക്കുമെന്ന് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സാധ്യത കുറവാണ്.
മോട്ടോര്‍ വാഹന മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഓടില്ലെന്നും അറിയിപ്പുണ്ട്. പാല്‍, പത്രം, ആശുപത്രി, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഓടും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും പണിമുടക്കിനോട് സഹകരിക്കണെന്നും അറിയിപ്പുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
