image

25 April 2022 12:20 PM IST

News

ഡോളര്‍ വില സര്‍വകാല റെക്കോഡിനരികില്‍, ഇന്നത്തെ മൂല്യം 76.69 രൂപ

MyFin Desk

Rupee Forex
X

Summary

ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.69ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.61 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 76.69ലേക്ക് താഴ്ന്നു. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 76.15ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. മാര്‍ച്ച് ഏഴിന് രേഖപ്പെടുത്തിയ 77.06 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്. സെന്‍സെക്‌സ് 617.26 പോയിന്റ് താഴ്ന്ന് […]


ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.69ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 76.61 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 76.69ലേക്ക് താഴ്ന്നു. വ്യാഴാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 76.15ല്‍ എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്. മാര്‍ച്ച് ഏഴിന് രേഖപ്പെടുത്തിയ 77.06 രൂപയാണ് ഇതുവരെയുള്ള റെക്കോഡ്.

സെന്‍സെക്‌സ് 617.26 പോയിന്റ് താഴ്ന്ന് 56,579.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 840.28 പോയിന്റ് ഇടിഞ്ഞ് 56,356.87 പോയിന്റിലേക്ക് എത്തിയിരുന്നു. നിഫ്റ്റി 218 പോയിന്റ് ഇടിഞ്ഞ് 16,953.95 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍, ഐടിസി, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, സണ്‍ ഫാര്‍മ എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, കൊടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോംകോങ്. സിയോല്‍, ഷാങ്ഹായ് എന്നിവയും നഷ്ടത്തിലായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 101.50 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2,461.72 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.