image

2 May 2022 9:30 AM IST

Banking

എച്ച്ഡിഎഫ്‌സിയുടെ അറ്റാദായം 16 ശതമാനം വര്‍ദ്ധിച്ചു

MyFin Desk

എച്ച്ഡിഎഫ്‌സിയുടെ അറ്റാദായം 16 ശതമാനം വര്‍ദ്ധിച്ചു
X

Summary

ഡെല്‍ഹി: ഭവനവായ്പാ ദാതാവായ എച്ച്ഡിഎഫ്‌സിയുടെ നാലാംപാദ ലാഭത്തില്‍ 16.36 ശതമാനം വര്‍ദ്ധനവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 3,179.83 കോടി രൂപയില്‍ നിന്നുമാണ് 3,700.32 കോടി രൂപയായി സ്റ്റാന്‍ഡെലോണ്‍ അറ്റാദായം (Standalone Net Profit) ഉയര്‍ന്നത്. അറ്റ പലിശ വരുമാനത്തിലും (Net Interest Income) 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 4,027 കോടി രൂപയില്‍ നിന്നും 4,601 കോടി രൂപയായാണ് ഇത് ഉയര്‍ന്നത്. കമ്പനി ഒരു ഓഹരിക്ക് 30 രൂപയുടെ ലാഭ വിഹിതമാണ് 2021-22 സാമ്പത്തിക […]


ഡെല്‍ഹി: ഭവനവായ്പാ ദാതാവായ എച്ച്ഡിഎഫ്‌സിയുടെ നാലാംപാദ ലാഭത്തില്‍ 16.36 ശതമാനം വര്‍ദ്ധനവ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 3,179.83 കോടി രൂപയില്‍ നിന്നുമാണ് 3,700.32 കോടി രൂപയായി സ്റ്റാന്‍ഡെലോണ്‍ അറ്റാദായം (Standalone Net Profit) ഉയര്‍ന്നത്.

അറ്റ പലിശ വരുമാനത്തിലും (Net Interest Income) 14 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 4,027 കോടി രൂപയില്‍ നിന്നും 4,601 കോടി രൂപയായാണ് ഇത് ഉയര്‍ന്നത്. കമ്പനി ഒരു ഓഹരിക്ക് 30 രൂപയുടെ ലാഭ വിഹിതമാണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ലാഭ വിഹിതത്തെക്കാള്‍ 23 രൂപ കൂടുതലാണ്.

നാലാംപാദ ഫലം പുറത്തുവന്നയുടൻ, എച്ച്ഡിഎഫ്‌സിയുടെ ഓഹരിവിലയിൽ 1.57 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.