7 May 2022 5:21 AM IST
Summary
ഡെല്‍ഹി: സിഎസ്ബി ബാങ്കിന്റെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 130.67 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ കമ്പനി 43 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 583.17 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 560.87 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പയുടെ 1.81 […]
ഡെല്‍ഹി: സിഎസ്ബി ബാങ്കിന്റെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 130.67 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ കമ്പനി 43 കോടി രൂപ അറ്റാദായം നേടിയിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 583.17 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 560.87 കോടി രൂപയായിരുന്നു.
2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മൊത്ത വായ്പയുടെ 1.81 ശതമാനമായി കുറഞ്ഞതോടെ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മുന്‍ വര്‍ഷം ഇത് 2.66 ശതമാനമെന്ന ഉയര്‍ന്ന നിലയിലായിരുന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തി 393.49 കോടിയില്‍ നിന്ന് 289.51 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 1.17 ശതമാനത്തില്‍ നിന്ന് (168.81 കോടി രൂപ) 0.68 ശതമാനമായി (106.99 കോടി രൂപ) കുറഞ്ഞു.
2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തേക്ക് ഒരു ലാഭവിഹിതവും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് സിഎസ്ബി ബാങ്ക് അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മുഴുവന്‍ വര്‍ഷത്തെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 458.49 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 218.40 കോടി രൂപയായിരുന്നു.
ഈ വര്‍ഷത്തെ കമ്പനിയുടെ മൊത്തവരുമാനം 2,175.42 കോടി രൂപയില്‍ നിന്ന് 2,285.11 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച, ബിഎസ്ഇയില്‍ ബാങ്കിന്റെ ഓഹരി വില 9.79 ശതമാനം ഉയര്‍ന്ന് 227.60 രൂപയിലെത്തി.
പഠിക്കാം & സമ്പാദിക്കാം
Home
