image

10 May 2022 10:37 AM IST

Banking

കേരളം ഉരുകുമ്പോള്‍ എസി വിപണി കുതിക്കുന്നു

MyFin Bureau

കേരളം ഉരുകുമ്പോള്‍ എസി വിപണി കുതിക്കുന്നു
X

Summary

ചൂട് കൂടുന്നതനുസരിച്ച് കേരളത്തിലെ എയർ കണ്ടീഷൻറുകളുടെ വിൽപ്പന റിക്കോഡ് ഉയരത്തിലേക്ക് എത്തുന്നു. ഈ വർഷം എസിയുടെ വിൽപ്പന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഈ വര്‍ഷം 90 ലക്ഷം യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (സിഇഎഎംഎ) പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ രാജ്യത്ത് ഏകദേശം 17.5 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. ഇത് ഈ മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ അംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. […]


ചൂട് കൂടുന്നതനുസരിച്ച് കേരളത്തിലെ എയർ കണ്ടീഷൻറുകളുടെ വിൽപ്പന റിക്കോഡ് ഉയരത്തിലേക്ക് എത്തുന്നു. ഈ വർഷം എസിയുടെ വിൽപ്പന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ഈ വര്‍ഷം 90 ലക്ഷം യൂണിറ്റുകളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് അപ്ലയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (സിഇഎഎംഎ) പ്രതീക്ഷിക്കുന്നത്. ഏപ്രിലില്‍ രാജ്യത്ത് ഏകദേശം 17.5 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് നടന്നത്. ഇത് ഈ മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. എന്നാല്‍ അംസ്‌കൃത വസ്തുക്കളുടെ വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ചൈനയില്‍ നിന്നുള്ള കണ്‍ട്രോളറുകളുടേയും കംപ്രസ്സറുകളുടേയും വിതരണ പ്രശ്‌നമുണ്ട്. അതിനാല്‍ വിതരണ ക്ഷാമം നേരിടാനും സാധ്യതകളുണ്ട്.

ആവശ്യക്കാരേറിയത് വിപണിയില്‍ ലഭ്യതക്കുറവുണ്ടാക്കുന്നുണ്ടെന്നാണ് സിഇഎഎംഎ പറയുന്നത്. ഓരോ വര്‍ഷം കൂടുന്തോറും വിപണിയില്‍ വില്‍പ്പന ഇരട്ടിയിലേക്കാണ് കുതിക്കുന്നത്. കോവിഡിനു മുന്‍പുള്ളതിനേക്കാള്‍ അമ്പരിപ്പിക്കുന്ന വളര്‍ച്ചയിലാണ് എസി വില്‍പ്പന കുതിക്കുന്നത്.

സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിപണികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് ഈ നേട്ടത്തിന് പുറകില്‍. കാരണം രാജ്യം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ കടുത്ത ചൂടിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.ഈ വര്‍ഷം 8.5 ദശലക്ഷത്തിനും 9 ദശലക്ഷത്തിനും ഇടയില്‍ എസികള്‍ വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉരുകുന്ന കേരളം

കേരളം കത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായതിനാല്‍ കേരളത്തില്‍ പച്ച പിടിക്കുന്ന വ്യവസായങ്ങളിലൊന്നാണ് എസി. വേനല്‍ കാലം പൊതു വ്യാപാരികള്‍ക്ക് ചാകരയാണ്. പലപ്പോഴും കറണ്ട് ബില്‍ കൂടുമെന്ന ആശങ്ക ഇടത്തരം വരുമാനമുള്ള ഉപഭോക്താക്കള്‍ പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും വേനല്‍ കടക്കാന്‍ എസിയില്ലാതെ നിവൃത്തിയില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ കടുത്ത വേനല്‍ കാലമായ ഏപ്രില്‍-മേയ് മാസങ്ങളാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഇന്‍വെര്‍ട്ടര്‍ എസികള്‍ക്കാണ് ഡിമാന്റ് കൂടുതല്‍

വിപണി സാധ്യതകള്‍ മനസിലാക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഓഫറുകളുകളാണ് കമ്പനികള്‍ നല്‍കുന്നത്. മൂന്ന് വര്‍ഷം വരെ വാറണ്ടി, സൗജന്യ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവ നല്‍കുന്നുണ്ട്. തവണ വ്യസ്ഥയില്‍ വാങ്ങാനുള്ള സൗകര്യവും പല ഷോറൂമുകളിലും ഉണ്ട്.