image

13 May 2022 11:42 PM GMT

IPO

പാരദീപ് ഫോസ്ഫേറ്റ്സ് ആങ്കർ നിക്ഷേപകരിൽ നിന്ന് 450 കോടി സമാഹരിച്ചു

MyFin Desk

പാരദീപ് ഫോസ്ഫേറ്റ്സ് ആങ്കർ നിക്ഷേപകരിൽ നിന്ന് 450 കോടി സമാഹരിച്ചു
X

Summary

ഫെർട്ടിലൈസർ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ്, പ്രാരംഭ പബ്ലിക് ഓഫറിംഗ് ആരംഭിക്കുന്നതിന് മുമ്പ് ആങ്കർ നിക്ഷേപകരിൽ നിന്ന് 450 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു. 450.52 കോടി രൂപ സമാഹരിക്കാൻ,ആങ്കർ നിക്ഷേപകർക്ക് 42 രൂപ നിരക്കിൽ 10,72,66,532  ഓഹരികൾ അനുവദിക്കാൻ കമ്പനി തീരുമാനിച്ചതായി ബി‌എസ്‌ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സർക്കുലറിൽ പറയുന്നു. ഗോൾഡ്‌മാൻ സാച്ച്‌സ്, ബിഎൻപി പാരിബാസ് ആർബിട്രേജ്, കുബേർ ഇന്ത്യ ഫണ്ട്, കോപ്‌താൽ മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ്, സൊസൈറ്റ് ജെനറൽ എന്നിവ ആങ്കർ നിക്ഷേപകരിൽ ഉൾപ്പെടുന്നു. കൂടാതെ, ഏഴ് ആഭ്യന്തര […]


ഫെർട്ടിലൈസർ കമ്പനിയായ പരദീപ് ഫോസ്ഫേറ്റ്സ്, പ്രാരംഭ പബ്ലിക് ഓഫറിംഗ് ആരംഭിക്കുന്നതിന് മുമ്പ് ആങ്കർ നിക്ഷേപകരിൽ നിന്ന് 450 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു.

450.52 കോടി രൂപ സമാഹരിക്കാൻ,ആങ്കർ നിക്ഷേപകർക്ക് 42 രൂപ നിരക്കിൽ 10,72,66,532 ഓഹരികൾ അനുവദിക്കാൻ കമ്പനി തീരുമാനിച്ചതായി ബി‌എസ്‌ഇ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സർക്കുലറിൽ പറയുന്നു.

ഗോൾഡ്‌മാൻ സാച്ച്‌സ്, ബിഎൻപി പാരിബാസ് ആർബിട്രേജ്, കുബേർ ഇന്ത്യ ഫണ്ട്, കോപ്‌താൽ മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ്, സൊസൈറ്റ് ജെനറൽ എന്നിവ ആങ്കർ നിക്ഷേപകരിൽ ഉൾപ്പെടുന്നു.

കൂടാതെ, ഏഴ് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ- ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് (എംഎഫ്), നിപ്പോൺ ഇന്ത്യ എംഎഫ്, എസ്ബിഐ എംഎഫ്, ടാറ്റ എംഎഫ്, എച്ച്ഡിഎഫ്സി എംഎഫ്, ഡിഎസ്പി എംഎഫ്, മിറേ എംഎഫ് എന്നിവയും ആങ്കർ റൗണ്ടിൽ പങ്കെടുത്തു.

ഐപിഒ യിൽ, 1,004 കോടി രൂപയുടെ ഷെയറുകളുടെ പുതിയ ഇഷ്യൂവും, പ്രൊമോട്ടർമാരും മറ്റ് വിൽപ്പനക്കാരായ ഓഹരി ഉടമകളും ചേർന്ന് 11.85 കോടി ഷെയറുകളുടെ ഓഫർ-ഫോർ-സെയിലും (OFS) ഉൾപ്പെടുന്നു.

ഓഫർ-ഫോർ-സെയിലിന്റെ ഭാഗമായി, സുവാരി മാറോക്ക് ഫോസ്ഫൈറ്റെസിൻറെ 60,18,493 ഷെയറുകൾ ഓഫ്‌ലോഡ് ചെയ്യും. കൂടാതെ ഇന്ത്യൻ സർക്കാർ 11,24,89,000 ഓഹരികൾ വരെ വിൽക്കും. കമ്പനിയിലെ മുഴുവൻ ഓഹരികളും (19.55 ശതമാനം) സർക്കാർ ഓഫ്‌ലോഡ് ചെയ്യും. നിലവിൽ, സുവാരി മാറോക്ക് ഫോസ്ഫൈറ്റെസിന് 80.45 ശതമാനം ഓഹരിയുണ്ട്. ബാക്കി 19.55 ശതമാനം ഓഹരി ഇന്ത്യൻ സർക്കാരിന്റെ കൈവശമാണ്. ഓഹരിയൊന്നിന് 39-42 രൂപ പ്രൈസ് ബാൻഡ് ഉള്ള ഇഷ്യു മെയ് 17 ന് ആരംഭിച്ച് മെയ് 19 ന് അവസാനിക്കും.