image

20 May 2022 4:07 AM GMT

Kudumbashree

സുകന്യ സമൃദ്ധി യോജന : അക്കൗണ്ട് എപ്പോഴൊക്കെ ക്ലോസ് ചെയ്യാം ?

MyFin Desk

സുകന്യ സമൃദ്ധി യോജന : അക്കൗണ്ട് എപ്പോഴൊക്കെ ക്ലോസ് ചെയ്യാം ?
X

Summary

കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ചതാണ് പദ്ധതി. പത്തു വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. സുകന്യ സമൃദ്ധി […]


കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി...

കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള ചെറു നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവയില്‍ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ). 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന ക്യാമ്പയിന്റെ ഭാഗമായി ആരംഭിച്ചതാണ് പദ്ധതി. പത്തു വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജനയില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കും. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവര്‍ഷം നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി.

സുകന്യ സമൃദ്ധി യോജനയ്ക്ക് നിലവില്‍ പ്രതിവര്‍ഷം 7.6 ശതമാനം പലിശയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിക്ഷേപത്തിന് നികുതിഭാരമുണ്ടാകില്ല എന്നതും ശ്രദ്ധേയമായ ഒന്നാണ്. എന്നിരുന്നാലും നിക്ഷേപം സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുമോ?, ഏതൊക്കെ സാഹചര്യത്തിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുക?, അക്കൗണ്ട് മറ്റൊരിടത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുമോ?, തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും പലര്‍ക്കും വ്യക്തതയില്ല.

തുക പിന്‍വലിക്കേണ്ടത് എപ്പോള്‍ ?

പെണ്‍കുട്ടി പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുകയോ അല്ലെങ്കില്‍ 18 വയസ് ആകുകയോ ചെയ്താല്‍ (ഏതാണോ ആദ്യം അതിനനുസരിച്ച്) എസ്എസ്‌വൈ നിക്ഷേപത്തില്‍ നിന്നും തുക പിന്‍വലിക്കാന്‍ സാധിക്കും. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്ത് അക്കൗണ്ടില്‍ ലഭ്യമായ ബാക്കി തുകയുടെ 50% വരെയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുക. പിന്‍വലിക്കല്‍ ഒറ്റത്തവണയായോ ഗഡുക്കളായോ നടത്താന്‍ സാധിക്കും. പ്രതിവര്‍ഷം ഒരുതവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ഇതിന് പ്രത്യേക ഫീസ് ഈടാക്കും.

കാലാവധി പൂര്‍ത്തിയാകും മുന്‍പ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കുമോ എന്നതും പ്രധാന സംശയങ്ങളിലൊന്നാണ്. അക്കൗണ്ട് ഉടമയുടെ മരണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സന്ദര്‍ഭം (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്), അക്കൗണ്ട് ഉടമയ്ക്ക് ഗുരുതര രോഗം വരുമ്പോള്‍, നിക്ഷേപ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളുടെ മരണം തുടങ്ങിയ സാഹചര്യം എന്നിവയിലൊക്കെ നിങ്ങള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും.

അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പ്രത്യേക അപേക്ഷാ ഫോം ലഭ്യമാണ്. ഇത് പൂരിപ്പിച്ച് അക്കൗണ്ട് പാസ്ബുക്ക് സഹിതം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷങ്ങള്‍ തികയുമ്പോള്‍ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായിട്ടുണ്ടാകും. ഈ സമയത്തും പെണ്‍കുട്ടിയുടെ വിവാഹ സമയത്തും (18 വയസ് പൂര്‍ത്തിയായിരിക്കണം) അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും. വിവാഹ തീയതിയ്ക്ക് ഒരു മാസം മുന്‍പും മൂന്ന് മാസങ്ങള്‍ക്ക് ശേഷവും അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കും.

അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാമോ ?

ഇന്ത്യയില്‍ എവിടേയ്ക്ക് വേണമെങ്കിലും എസ്എസ്‌വൈ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയാന്‍ സാധിക്കും. പെണ്‍കുട്ടിയോ, രക്ഷിതാക്കളോ മേല്‍വിലാസം മാറി എന്നതിന്റെ രേഖ സമര്‍പ്പിച്ചാല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പ്രത്യേക ഫീസ് ഉണ്ടായിരിക്കില്ല. ഇതിനുള്ള രേഖ ഇല്ലെങ്കില്‍ അപേക്ഷാ ഫീസായി 100 രൂപ ബാങ്കിലോ,പോസ്റ്റ് ഓഫീസിലോ അടയ്‌ക്കേണ്ടി വരും.