6 Jun 2022 2:18 PM IST
Summary
മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്റര്‍മാരുടെ ഓഹരികള്‍ ഇന്ന് ഉയര്‍ന്ന തോതിലുള്ള വില്‍പ്പന നേരിട്ടു. ഇന്ത്യയില്‍ 4,518 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 25,872 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഈ വില്‍പ്പന സമ്മർദ്ദമുണ്ടായത്. ബിഎസ്ഇ യില്‍ ഐനോക്‌സ് ലെഷറിന്റെ ഓഹരി വില 5.09 ശതമാനം താഴ്ന്ന് ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റായ 474 രൂപയിലാണ് അവസാനിച്ചത്. സമാനമായി, മറ്റൊരു മള്‍ട്ടിപ്ലക്‌സ് ഓപറേറ്ററായ പിവിആറിന്റെ ഓഹരി വില വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ […]
മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്റര്‍മാരുടെ ഓഹരികള്‍ ഇന്ന് ഉയര്‍ന്ന തോതിലുള്ള വില്‍പ്പന നേരിട്ടു. ഇന്ത്യയില്‍ 4,518 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 25,872 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഈ വില്‍പ്പന സമ്മർദ്ദമുണ്ടായത്.
ബിഎസ്ഇ യില്‍ ഐനോക്‌സ് ലെഷറിന്റെ ഓഹരി വില 5.09 ശതമാനം താഴ്ന്ന് ദിവസത്തെ ഏറ്റവും താഴ്ന്ന പോയിന്റായ 474 രൂപയിലാണ് അവസാനിച്ചത്. സമാനമായി, മറ്റൊരു മള്‍ട്ടിപ്ലക്‌സ് ഓപറേറ്ററായ പിവിആറിന്റെ ഓഹരി വില വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 3.74 ശതമാനം താഴ്ന്ന് 1,746.70 രൂപയിലേക്ക് എത്തിയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 1.56 ശതമാനം താഴ്ന്ന് 1,786.50 രൂപയായിരുന്നു ഓഹരി വില.
മഹാരാഷ്ട്രയില്‍ 1,494 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയതോടെ എല്ലാ പൊതുവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തിലും മറ്റ് ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി കുറഞ്ഞു നിന്നതിനു ശേഷം കൊവിഡ് കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തിയേറ്ററുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറച്ചത് നിക്ഷേപകരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുകയാണെങ്കില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ പരിഗണിച്ചേക്കുമെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
