10 Jun 2022 6:09 AM IST
Summary
സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ദേശീയ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് സ്‌പൈസ് ബോര്‍ഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടു.സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരെയും താഴെത്തട്ടിലുള്ള സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ധാരണ സഹായിക്കും. സ്പൈസസ് ബോര്‍ഡിന്റെ കീഴിലുള്ള സംരംഭമായ ഫ്‌ളേവറിറ്റ് സ്പൈസസ് ട്രേഡിംഗ് ലിമിറ്റഡിന്റെ ബ്രാന്‍ഡിലുള്ള കുരുമുളക്, കശ്മീരി കുങ്കുമം, തേന്‍, കറുവാപ്പട്ട, ഏലം, ലകഡോംഗ് മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കും. സ്പൈസസ് ബോര്‍ഡ് ഇന്ത്യ സെക്രട്ടറി ഡി സത്യന്‍, സ്പൈസസ് ബോര്‍ഡ് […]
സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ദേശീയ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് സ്‌പൈസ് ബോര്‍ഡ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടു.സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരെയും താഴെത്തട്ടിലുള്ള സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ധാരണ സഹായിക്കും.
സ്പൈസസ് ബോര്‍ഡിന്റെ കീഴിലുള്ള സംരംഭമായ ഫ്‌ളേവറിറ്റ് സ്പൈസസ് ട്രേഡിംഗ് ലിമിറ്റഡിന്റെ ബ്രാന്‍ഡിലുള്ള കുരുമുളക്, കശ്മീരി കുങ്കുമം, തേന്‍, കറുവാപ്പട്ട, ഏലം, ലകഡോംഗ് മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കും.
സ്പൈസസ് ബോര്‍ഡ് ഇന്ത്യ സെക്രട്ടറി ഡി സത്യന്‍, സ്പൈസസ് ബോര്‍ഡ് കൊച്ചി റിസര്‍ച്ച് ഡയറക്ടര്‍ ഡോ എബി രമ, ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ നീല്‍ ക്രിസ്റ്റഫര്‍ കാസ്റ്റലിനോ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് ആസ്ഥാനത്താണ് കരാര്‍ ഒപ്പുവെച്ചത്.
എംഎസ്എംഇകള്‍, കരകൗശല തൊഴിലാളികള്‍, സംരംഭകര്‍, ഗ്രാമീണ വില്‍പ്പനക്കാര്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരെ ശാക്തീകരിക്കാനാണ് സ്‌പൈസസ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
ഫ്‌ലേവറിറ്റിലൂടെ, കര്‍ഷക സമൂഹങ്ങളെ അവരുടെ ഉത്പന്നങ്ങള്‍ ആഭ്യന്തരമായും അന്തര്‍ദ്ദേശീയമായും വലിയൊരു മേഖലയിലേക്ക് വില്‍പ്പന നടത്താന്‍ ഈ സഹകരണത്തിലൂടെ സഹായിക്കുന്നമെന്ന് പ്രതീക്ഷിക്കുന്നതായി സ്പൈസസ് ബോര്‍ഡ് ഇന്ത്യ സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു.
അതേസമയം സമര്‍ഥ് പ്രോഗ്രാമിലൂടെ സ്പൈസസ് ബോര്‍ഡിന്റെ ഫ്‌ളേവറിറ്റുമായി പങ്കാളിത്തം കര്‍ഷകര്‍ക്കും സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താഴേത്തട്ടിലുള്ള സംഘടനകള്‍ക്കും ഇന്ത്യന്‍ വിപണി പ്രവേശനം സാധ്യമാക്കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ ചീഫ് കോര്‍പ്പറേറ്റ് കാര്യ ഓഫീസര്‍ രജനീഷ് കുമാറും അഭിപ്രായപ്പെട്ടു. ഈ പങ്കാളിത്തം കര്‍ഷകര്‍ക്കും സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താഴേത്തട്ടിലുള്ള സംഘടനകള്‍ക്കും പാന്‍-ഇന്ത്യ വിപണി പ്രവേശനം സാധ്യമാക്കും. ഇകൊമേഴ്സിന്റെ നേട്ടങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക കര്‍ഷക സമൂഹങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കാനും അവരുടെ വളര്‍ച്ചയ്ക്കും ഉപജീവനത്തിനും സംഭാവന നല്‍കാനും കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
