14 Jun 2022 9:10 AM IST
Summary
ഡെല്‍ഹി: വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍. മെയ് മാസത്തില്‍ 15.88 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 15.08 ശതമാനവും കഴിഞ്ഞ വര്‍ഷം മെയ് മാസം 13.11 ശതമാനവുമായിരുന്നു. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 15.08ശതമാനമായി ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പണപ്പെരുപ്പം 10.74 ശതമാനമായിരുന്നുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിനറല്‍ ഓയില്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, […]
ഡെല്‍ഹി: വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മൊത്തവില സൂചികയെ (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍. മെയ് മാസത്തില്‍ 15.88 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് 15.08 ശതമാനവും കഴിഞ്ഞ വര്‍ഷം മെയ് മാസം 13.11 ശതമാനവുമായിരുന്നു. രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 15.08ശതമാനമായി ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇത് 14.55 ശതമാനമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പണപ്പെരുപ്പം 10.74 ശതമാനമായിരുന്നുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിനറല്‍ ഓയില്‍, അടിസ്ഥാന ലോഹങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, ഭക്ഷ്യ വസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമായതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.
പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങുകള്‍ എന്നിവയുടെ വില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നതിനാല്‍ മെയ് മാസത്തില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 12.34 ശതമാനമായിരുന്നു. മെയ് മാസത്തെ വിലക്കയറ്റം കണക്കാക്കിയാല്‍ പച്ചക്കറികളുടെ വില 56.36 ശതമാനവും ഗോതമ്പിന്റെ വില 10.55 ശതമാനവും മുട്ട, മാംസം, മത്സ്യം എന്നിവയുടെ വില 7.78 ശതമാനവുമായി ഉയര്‍ന്നു. ഇന്ധന, ഊര്‍ജ്ജ മേഖലയില്‍ 40.62 ശതമാനവും നിര്‍മ്മാണ ഉത്പന്നങ്ങളിലും എണ്ണ കുരുക്കളിലും യഥാക്രമം 10.11 ശതമാനവും 7.08 ശതമാനവുമാണ് പണപ്പെരുപ്പം.
പഠിക്കാം & സമ്പാദിക്കാം
Home
