image

23 Jun 2022 1:57 AM GMT

Personal Finance

നിക്ഷേപ പലിശയിൽ വർധന പ്രഖ്യാപിച്ച് നാല് ബാങ്കുകളും കൂടി

MyFin Desk

deposit Interest Increase
X

Summary

സ്വകാര്യ ബാങ്കുകളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചു. രണ്ട് കോടിയില്‍ താഴെയുള്ള തുകയ്ക്കാണ് വര്‍ധന ബാധകമാകുക. ആര്‍ബി ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ […]


സ്വകാര്യ ബാങ്കുകളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ അവരുടെ സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചു. രണ്ട് കോടിയില്‍ താഴെയുള്ള തുകയ്ക്കാണ് വര്‍ധന ബാധകമാകുക. ആര്‍ബി ഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് ശേഷം ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. ജൂണ്‍ 21 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് പരമാവധി പലിശ നിരക്ക് 6.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനം വരെയുമാണ് പലിശ ലഭിക്കുക. 61 മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ആറ് ശതമാനം പലിശ നല്‍കും. രണ്ട് വര്‍ഷം മുതല്‍ 61 മാസം വരെയുള്ള വയ്ക്ക് 6.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 180 ദിവസം വരെയുള്ള കാലാവധിയെത്തിയ നിക്ഷേപങ്ങള്‍ക്ക് സാധാരണ പലിശ ലഭിക്കും.

ഡിസിബി

18 മാസത്തില്‍ കൂടുതലുള്ള കാലാവധിയുള്ള രണ്ട് കോടിയില്‍ താഴെ വരുന്ന സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഡിസിബി ബാങ്ക് പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ ജൂണ്‍ 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. 18 മാസം മുതല്‍ 120 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.60 ശതമാനമാക്കും.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക് രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി. ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകള്‍ ജൂണ്‍ 22 ന് പ്രാബല്യത്തില്‍ വന്നു. ഏഴ് ദിവസം മുതല്‍ 2223 ദിവസം വരെയുള്ള വായ്പാ നിബന്ധനകള്‍ക്ക് ഇത് ബാധകമായിരിക്കും. 2.75 ശതമാനം മുതല്‍ 5.95 വരെ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

കനറ ബാങ്ക്

പുതിയ കാലപരിധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പ്രബല്യത്തില്‍ കൊണ്ട് വന്ന് കനറ. 333 ദിവസത്തെ പദ്ധതിയ്ക്ക് 5.10 ശതമാനം പലിശയാണ് ബാങ്ക് നല്‍കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 5.60 ശതമാനം പലിശ ലഭിക്കും. ജൂണ്‍ 23 മുതല്‍ ഇത് ലഭ്യമാകും.