image

29 Jun 2022 6:31 AM IST

News

1,000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് ഇനി 12% ജിഎസ്ടി

James Paul

1,000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് ഇനി 12% ജിഎസ്ടി
X

Summary

പല സേവനങ്ങളുടെ ജിഎസ്ടി ഇളവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച സംസ്ഥാന ധന മന്ത്രിമാരുടെ ശുപാര്‍ശകളില്‍ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ട് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രതിദിനം 1,000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികളില്‍ നിന്ന് ഇനി 12 ശതമാനം നികുതി ഈടാക്കും. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഒന്നാം ദിനം ചര്‍ച്ച ചെയ്തതായി ഔദ്യോഗിക […]


പല സേവനങ്ങളുടെ ജിഎസ്ടി ഇളവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച സംസ്ഥാന ധന
മന്ത്രിമാരുടെ ശുപാര്‍ശകളില്‍ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ട് ചില ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രതിദിനം 1,000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികളില്‍ നിന്ന് ഇനി 12 ശതമാനം നികുതി ഈടാക്കും. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഒന്നാം ദിനം ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വന്‍കിട നിര്‍മ്മാതാക്കള്‍ സാധാരണയായി ഉത്പാദിപ്പിക്കുന്ന തൈര്, ലസ്സി, പഫ്ഡ് റൈസ്, ഗോതമ്പ് പൊടി എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി നിര്‍ദ്ദേശിച്ച സംസ്ഥാന ധനമന്ത്രിമാരുടെ പാനാല്‍ റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍, ബ്രാന്‍ഡഡ്, പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് 5 ശതമാനം ജിഎസ്ടി ചുമത്തിയിട്ടുണ്ട്. അതേസമയം പാക്ക് ചെയ്യാത്തതും ലേബല്‍ ചെയ്യാത്തതും നികുതി ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള നികുതിദായകരുടെ ബയോമെട്രിക് ഡോക്യുമെന്റേഷനും ബാങ്ക് അക്കൗണ്ടുകളുടെ തത്സമയ മൂല്യനിര്‍ണ്ണയവും ശുപാര്‍ശ ചെയ്യുന്ന ജിഎസ്ടി സംവിധാന പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള സംസ്ഥാന ധനമന്ത്രിമാരുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ അംഗീകരിച്ചു.
കൂടാതെ വെട്ടിപ്പ് തടയാന്‍ സ്വര്‍ണം, സ്വര്‍ണാഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയുടെ സംസ്ഥാനത്തിനുള്ളിലെ നീക്കത്തെക്കുറിച്ചുള്ള ഇ-വേ ബില്ലുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് ബില്‍ നിര്‍ബന്ധമാക്കേണ്ട പരിധി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു അതേസമയം കാസിനോകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും 28 ശതമാനം നികുതി ഏര്‍പ്പെടുത്തുക, കൂടാതെ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൗണ്‍സില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും.