image

2 July 2022 4:34 AM IST

Power

കോള്‍ ഇന്ത്യക്ക് 160 മില്യണ്‍ ടണ്ണിന്റെ റെക്കോഡ് ഉത്പാദനം

MyFin Desk

Coal India
X

Summary

 കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 29 ശതമാനം ഉയര്‍ന്ന് 159.8 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഉത്പാദനം 124 മില്യണ്‍ ടണ്ണായിരുന്നു. കോള്‍ ഇന്ത്യയുടെ തുടക്കം മുതല്‍ ആദ്യപാദത്തില്‍ ഇത്തരമൊരു വളര്‍ച്ചയുണ്ടായിട്ടില്ലെന്നും, 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലേക്കാള്‍ 35.8 മില്യണ്‍ ടണ്ണാണെന്നും.  കമ്പനി പറഞ്ഞു. ഉയര്‍ന്ന ഉത്പാദനം ഉയര്‍ന്ന കല്‍ക്കരി ശേഖരത്തിന് കാരണമാകും. ഊര്‍ജ്ജ ഉത്പാദക […]


കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 29 ശതമാനം ഉയര്‍ന്ന് 159.8 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഉത്പാദനം 124 മില്യണ്‍ ടണ്ണായിരുന്നു. കോള്‍ ഇന്ത്യയുടെ തുടക്കം മുതല്‍ ആദ്യപാദത്തില്‍ ഇത്തരമൊരു വളര്‍ച്ചയുണ്ടായിട്ടില്ലെന്നും, 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ വളര്‍ച്ച മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലേക്കാള്‍ 35.8 മില്യണ്‍ ടണ്ണാണെന്നും. കമ്പനി പറഞ്ഞു.
ഉയര്‍ന്ന ഉത്പാദനം ഉയര്‍ന്ന കല്‍ക്കരി ശേഖരത്തിന് കാരണമാകും. ഊര്‍ജ്ജ ഉത്പാദക പ്ലാന്റുകളില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയര്‍ന്ന തോതിലാണ്. ഈ പാദത്തില്‍ കോള്‍ ഇന്ത്യ വിതരണം ചെയ്ത 153.2 മില്യണ്‍ ടണ്‍ എന്നത് ഉയര്‍ന്ന വിതരണ നിരക്കാണെന്നും. വിതരണ മേഖലയില്‍ 19.8 ശതമാനം വര്‍ദ്ധനവ് അതായത് മുന്‍ വര്‍ഷത്തെ 127.9 മില്യണ്‍ ടണ്ണില്‍ നിന്നും 25.3 മില്യണ്‍ ടണ്‍ വര്‍ദ്ധനവുണ്ടായെന്നും കമ്പനി അറിയിച്ചു. വൈദ്യുത മേഖലയിലെ 1.650 മില്യണ്‍ പ്രതിദിന ആവശ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ജൂണിലവസാനിച്ച പാദത്തില്‍ കോള്‍ ഇന്ത്യ പ്രതിദിനം ശരാശരി 1.684 മില്യണ്‍ ടണ്‍ കല്‍ക്കരി വൈദ്യുതി മേഖലയ്ക്ക് നല്‍കി. ജൂണില്‍, കല്‍ക്കരി പ്ലാന്റുകളിലേക്കുള്ള കല്‍ക്കരി വിതരണം പ്രതിദിനം 1.6 മെട്രിക് ടണ്ണില്‍ നിന്നും 1.713 മെട്രിക് ടണ്ണായി ഉയര്‍ന്നു. 2021 ജൂണിലെ 40.4 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈദ്യുതി മേഖലയിലേക്കുള്ള കോള്‍ ഇന്ത്യയുടെ വിതരണം ഈ വര്‍ഷം ജൂണില്‍ 27 ശതമാനം വളര്‍ച്ചയോടെ 51.4 മെട്രിക് ടണ്ണായി. ഈ മാസത്തെ ഉയര്‍ന്ന വിതരണത്തിന്റെ ഫലമായി പവര്‍ പ്ലാന്റുകളില്‍ പ്രതിദിനം 77,000 ടണ്‍ കല്‍ക്കരി സ്റ്റോക്ക് ശേഖരണം ഉണ്ടായി. ഈ പാദത്തില്‍ മൊത്തം കല്‍ക്കരി ശേഖരം 11 ശതമാനം ഉയര്‍ന്ന് 177.6 മില്ല്യണ്‍ ടണ്ണിലെത്തി. ഒരു വര്‍ഷം മുമ്പ് ഇത് 160.3 മെട്രിക് ടണ്ണായിരുന്നു. ജൂണില്‍ ഖനിമുഖത്തേക്ക് എത്തിയ മൊത്തം കല്‍ക്കരി 15.4 ശതമാനം വര്‍ധിച്ച് 59 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം ഇത് 51.2 മില്യണ്‍ ടണ്ണായിരുന്നു.