image

4 July 2022 6:10 AM IST

Automobile

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇനി ഇവി സ്‌കൂട്ടര്‍ നിര്‍മിച്ചേക്കും

MyFin Desk

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഇനി ഇവി  സ്‌കൂട്ടര്‍ നിര്‍മിച്ചേക്കും
X

Summary

  കൊല്‍ക്കൊത്ത: 'അംബാസഡര്‍' കാറുകളുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് (എച്ച്എം) അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി യൂറോപ്യന്‍ പങ്കാളിയുമായി പുതിയ സംയുക്ത സംരംഭം ആരംഭിക്കുമെന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഡയറക്ടര്‍ ഉത്തം ബോസ് പറഞ്ഞു. ഭാവിയില്‍ ഇലക്ട്രിക് ഫോര്‍ വീലറുകള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുള്ള നടപടികള്‍ ജൂലൈയില്‍ ആരംഭിക്കും. ഇതിന് രണ്ട് മാസമെടുക്കും. അതിനുശേഷം സംയുക്ത സംരംഭത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുകയും ശേഷം നിക്ഷേപങ്ങളുടെ ഘടനയും തീരുമാനിക്കുകയും ചെയ്യും. പന്നീട് പുതിയ കമ്പനി […]


കൊല്‍ക്കൊത്ത: 'അംബാസഡര്‍' കാറുകളുടെ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് (എച്ച്എം) അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി യൂറോപ്യന്‍ പങ്കാളിയുമായി പുതിയ സംയുക്ത സംരംഭം ആരംഭിക്കുമെന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഡയറക്ടര്‍ ഉത്തം ബോസ് പറഞ്ഞു. ഭാവിയില്‍ ഇലക്ട്രിക് ഫോര്‍ വീലറുകള്‍ നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുള്ള നടപടികള്‍ ജൂലൈയില്‍ ആരംഭിക്കും. ഇതിന് രണ്ട് മാസമെടുക്കും. അതിനുശേഷം സംയുക്ത സംരംഭത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുകയും ശേഷം നിക്ഷേപങ്ങളുടെ ഘടനയും തീരുമാനിക്കുകയും ചെയ്യും. പന്നീട് പുതിയ കമ്പനി രൂപീകരിക്കും. ഫെബ്രുവരി 15-നകം ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്ഥാപനം രൂപീകരിച്ചതിന് ശേഷം പദ്ധതി ആരംഭിക്കുന്നതിന് ആറ് മാസം കൂടി വേണ്ടിവരുമെന്നും അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഉല്‍പ്പന്നം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംബാസഡര്‍ കാറുകള്‍ക്ക് ആവശ്യക്കാരില്ലാത്തതിനാല്‍ കമ്പനി 2014-ല്‍ പ്ലാന്റ് അടച്ചുപൂട്ടി. തുടര്‍ന്ന് ഐക്കണിക് ബ്രാന്‍ഡ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റു. അതിന്റെ ആഡംബര കാര്‍ ബ്രാന്‍ഡായ 'കോണ്ടസ്സ' എസ്ജി മൊബിലിറ്റിക്കും വിറ്റു. എന്നാല്‍ ഇന്ന് കമ്പനി കടരഹിതമാണെന്നും
നിലവില്‍ 300-ഓളം ജീവനക്കാരുള്ളതിനാല്‍ ആവശ്യമനുസരിച്ച് ആളുകളെ പുതിയ പദ്ധതിയിലേക്ക് മാറ്റാമെന്ന് ബോസ് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കുമ്പോള്‍ ഏകദേശം 400 പേര്‍ക്ക് പദ്ധതിയില്‍ ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.