4 July 2022 8:25 AM IST
Summary
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം തങ്ങളുടെ ശൃംഖലയിലേക്ക് 800 വെയര്‍ഹൗസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി സപ്ലൈ ചെയിന്‍ സാസ് ടെക്‌നോളജി പ്ലാറ്റ്‌ഫോം യൂണികൊമേഴ്‌സ് അറിയിച്ചു. ഒന്നിലധികം പുതിയ വിഭാഗങ്ങളും ബിസിനസ് മോഡലുകളും കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവില്‍ കമ്പനി 7,200-ലധികം വെയര്‍ഹൗസുകള്‍ക്ക് അതിന്റെ വെയര്‍ഹൗസിംഗ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ നല്‍കുന്നു. കൂടാതെ എഫ്എംസിജി, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ഫാഷന്‍, കണ്ണടകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി 96 ദശലക്ഷത്തിലധികം സ്റ്റോക്ക്-കീപ്പിംഗ് യൂണിറ്റുകളും കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ, ഇന്റഗ്രേറ്റഡ് ഓര്‍ഡര്‍, ഇന്‍വെന്ററി, […]
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം തങ്ങളുടെ ശൃംഖലയിലേക്ക് 800 വെയര്‍ഹൗസുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി സപ്ലൈ ചെയിന്‍ സാസ് ടെക്‌നോളജി പ്ലാറ്റ്‌ഫോം യൂണികൊമേഴ്‌സ് അറിയിച്ചു. ഒന്നിലധികം പുതിയ വിഭാഗങ്ങളും ബിസിനസ് മോഡലുകളും കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവില്‍ കമ്പനി 7,200-ലധികം വെയര്‍ഹൗസുകള്‍ക്ക് അതിന്റെ വെയര്‍ഹൗസിംഗ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ നല്‍കുന്നു. കൂടാതെ എഫ്എംസിജി, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ഫാഷന്‍, കണ്ണടകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായി 96 ദശലക്ഷത്തിലധികം സ്റ്റോക്ക്-കീപ്പിംഗ് യൂണിറ്റുകളും കൈകാര്യം ചെയ്യുന്നുണ്ട്.
കൂടാതെ, ഇന്റഗ്രേറ്റഡ് ഓര്‍ഡര്‍, ഇന്‍വെന്ററി, വെയര്‍ഹൗസ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, ഇന്ത്യയിലെ ഇ-കൊമേഴ്‌സിന്റെ 20 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു. 1 ദശലക്ഷത്തിലധികം പ്രതിദിന ഇടപാടുകളും 5 ബില്യണ്‍ യുഎസ് ഡോളറിലധികം മൊത്ത വ്യാപാര മൂല്യ വാര്‍ഷിക റണ്‍ റേറ്റും ഉണ്ടെന്ന് കമ്പനി പറയുന്നു.
വെയര്‍ഹൗസില്‍ നിന്ന് സാധനങ്ങള്‍ എടുക്കുക, പാക് ചെയ്യുക, അയയ്ക്കുക, സാധനങ്ങള്‍ വാങ്ങുക തുടങ്ങിയവയ അടക്കം വെയര്‍ഹൗസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാനും ഓട്ടോമേറ്റ് ചെയ്യാനും യൂണികൊമേഴ്‌സിന്റെ വെയര്‍ഹൗസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
