image

19 July 2022 6:19 AM IST

Economy

 ജിഡിപി വളര്‍ച്ച 7.2% ആയി കുറയുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

MyFin Desk

 ജിഡിപി വളര്‍ച്ച 7.2% ആയി കുറയുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി
X

Summary

ആഗോള വളര്‍ച്ചാ നിരക്ക് കുറയുന്നതിനാല്‍ അമേരിക്കന്‍ ബ്രോക്കറേജ് മോര്‍ഗന്‍ സ്റ്റാന്‍ലി 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 0.40 ശതമാനം കുറച്ച് 7.2 ശതമാനമായി പ്രവചിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്നും ബ്രോക്കറേജ് പറഞ്ഞു. ഇത് നേരത്തെ കണക്കാക്കിയതിനെ അപേക്ഷിച്ച് 0.30 ശതമാനം കുറവാണ്. അതേസമയം ഭൂരിഭാഗം നിരീക്ഷകരും 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനത്തിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍ബിഐയുടെ കണക്കുകൂട്ടലും 7.2 ശതമാനമാണ്. 2022 […]


ആഗോള വളര്‍ച്ചാ നിരക്ക് കുറയുന്നതിനാല്‍ അമേരിക്കന്‍ ബ്രോക്കറേജ് മോര്‍ഗന്‍ സ്റ്റാന്‍ലി 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 0.40 ശതമാനം കുറച്ച് 7.2 ശതമാനമായി പ്രവചിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്നും ബ്രോക്കറേജ് പറഞ്ഞു. ഇത് നേരത്തെ കണക്കാക്കിയതിനെ അപേക്ഷിച്ച് 0.30 ശതമാനം കുറവാണ്. അതേസമയം ഭൂരിഭാഗം നിരീക്ഷകരും 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7 ശതമാനത്തിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു. ആര്‍ബിഐയുടെ കണക്കുകൂട്ടലും 7.2 ശതമാനമാണ്.
2022 ഡിസംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ആഗോള വളര്‍ച്ച മുന്‍വര്‍ഷത്തെ 4.7 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി മോര്‍ഗന്‍ സ്റ്റാന്‍ലി പറഞ്ഞു. ഇത് ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചയെ ബാധിക്കും. എന്നിരുന്നാലും, ആഭ്യന്തര ഡിമാന്‍ഡ് കയറ്റുമതി വളര്‍ച്ച മന്ദഗതിയിലായതിന്റെ ആഘാതത്തിന് ആശ്വാസം നല്‍കും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം ശരാശരി 5.3 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി ഫിപ്പോര്‍ട്ട് പറയുന്നു.
റിസര്‍വ് ബാങ്ക് പോളിസി നോര്‍മലൈസേഷന്‍ നടപടികളുമായി തുടരും. റിപ്പോ നിരക്ക് 2023 ഏപ്രിലോടെ 6.5 ശതമാനമായിരിക്കുമെന്നും നിലവിലെ 4.9 ശതമാനത്തില്‍ നിന്ന് റിപ്പോ നിരക്ക് 6.5 ശതമാനമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.