26 July 2022 5:28 AM IST
Summary
ഡെല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി 3 കോടിയിലധികം റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2022-23 അനുമാന വര്‍ഷത്തിലെ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. ജൂലൈ 20 വരെ 2.3 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം, 2021 ഡിസംബര്‍ 31 വരെ നീട്ടിയ അവസാന തീയതിയില്‍ ഏകദേശം 5.89 കോടി ഐടിആറുകള്‍ ഫയല്‍ […]
ഡെല്‍ഹി: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി 3 കോടിയിലധികം റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2022-23 അനുമാന വര്‍ഷത്തിലെ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണ്. ജൂലൈ 20 വരെ 2.3 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിരുന്നു. 2020-21 സാമ്പത്തിക വര്‍ഷം, 2021 ഡിസംബര്‍ 31 വരെ നീട്ടിയ അവസാന തീയതിയില്‍ ഏകദേശം 5.89 കോടി ഐടിആറുകള്‍ ഫയല്‍ ചെയ്തിരുന്നു.
ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ഇ-ഫയലിംഗ് എന്ന ഓണ്‍ലൈന്‍ ഫയലിംഗ് സംവിധാനം ഉപയോഗിക്കാം. www.incometaxindiaefiling.gov.in എന്ന ആദായ നികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യാവുന്നതാണ്. കൂടാതെ, അവരുടെ വെബ്‌സൈറ്റുകള്‍ വഴി ഇ-ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങളുണ്ട്. നികുതിദായകര്‍ക്ക ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇത്തരം സാഥാപനങ്ങള്‍ വഴിയും റിട്ടേണുകള്‍ സമര്‍പ്പിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
