image

27 July 2022 12:45 PM IST

Banking

ടാറ്റ മോട്ടോഴ്സിന് ഒന്നാംപാദത്തിൽ നഷ്ടം

MyFin Desk

ടാറ്റ മോട്ടോഴ്സിന്  ഒന്നാംപാദത്തിൽ നഷ്ടം
X

Summary

ഡെല്‍ഹി: ആഭ്യന്തര വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സിന് ഒന്നാം പാദത്തില്‍ 4,951 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,450 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ്  വരുമാനം മുന്‍വര്‍ഷത്തെ 66,406 കോടിയില്‍ നിന്ന് 71,935 കോടി രൂപയായെന്നും കമ്പനി അറിയിച്ചു. സ്റ്റാന്‍ഡ് എലോൺ അടിസ്ഥാനത്തില്‍, ടാറ്റ മോട്ടോഴ്സ് 181 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ […]


ഡെല്‍ഹി: ആഭ്യന്തര വാഹന കമ്പനിയായ ടാറ്റ മോട്ടോഴ്സിന് ഒന്നാം പാദത്തില്‍ 4,951 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,450 കോടി രൂപയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെ 66,406 കോടിയില്‍ നിന്ന് 71,935 കോടി രൂപയായെന്നും കമ്പനി അറിയിച്ചു.
സ്റ്റാന്‍ഡ് എലോൺ അടിസ്ഥാനത്തില്‍, ടാറ്റ മോട്ടോഴ്സ് 181 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,321 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സ്റ്റാന്‍ഡേലോണ്‍ വരുമാനം 14,874 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,577 കോടി രൂപയായിരുന്നു.