28 July 2022 9:20 AM IST
Summary
മുംബൈ: രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 'പേപ്പറുകള്‍' വൈകാതെ അപ്രത്യക്ഷമായേക്കും. ധനകാര്യ സ്ഥാപനങ്ങളുടെ ഓരോ ബ്രാഞ്ചുകളും പേപ്പര്‍ രഹിതമാക്കുന്നതിനുള്ള സാധ്യതകളെ പറ്റി ആര്‍ബിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. കാലാവസ്ഥാ ആശങ്കകളും സുസ്ഥിരമായ സമ്പദ് വ്യവസ്ഥയും എന്നതാണ് ചര്‍ച്ചയുടെ വിഷയം. പ്രകൃതിയ്ക്ക് ദോഷമുണ്ടാകാത്ത വിധത്തില്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതിനായി ആഗോളതലത്തില്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. നീക്കത്തിന്റെ ഭാഗമായി എല്ലാ ബ്രാഞ്ചുകളിലും ഇ-രസീതുകള്‍ ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തും. […]
മുംബൈ: രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 'പേപ്പറുകള്‍' വൈകാതെ അപ്രത്യക്ഷമായേക്കും. ധനകാര്യ സ്ഥാപനങ്ങളുടെ ഓരോ ബ്രാഞ്ചുകളും പേപ്പര്‍ രഹിതമാക്കുന്നതിനുള്ള സാധ്യതകളെ പറ്റി ആര്‍ബിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമായത്. കാലാവസ്ഥാ ആശങ്കകളും സുസ്ഥിരമായ സമ്പദ് വ്യവസ്ഥയും എന്നതാണ് ചര്‍ച്ചയുടെ വിഷയം.
പ്രകൃതിയ്ക്ക് ദോഷമുണ്ടാകാത്ത വിധത്തില്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും ഇതിനായി ആഗോളതലത്തില്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. നീക്കത്തിന്റെ ഭാഗമായി എല്ലാ ബ്രാഞ്ചുകളിലും ഇ-രസീതുകള്‍ ഉള്‍പ്പടെയുള്ളവ ഏര്‍പ്പെടുത്തും. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കും.
കൂടാതെ, കാലാവസ്ഥാ അപകടസാധ്യതയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും ആര്‍ബിഐ അഭിപ്രായം തേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 30 വരെ അഭിപ്രായം സമര്‍പ്പിക്കാം. ചുവടുവെപ്പ് വേഗത്തിലാക്കാന്‍ പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പിനെ സൃഷ്ടിക്കാനും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
