image

29 July 2022 7:30 AM GMT

Visa and Emigration

കാനഡയില്‍ ഉപരിപഠനം നടത്തുന്നവരാണോ?, പിആര്‍ ചട്ടങ്ങളില്‍ ഇളവ്

MyFin Desk

കാനഡയില്‍ ഉപരിപഠനം നടത്തുന്നവരാണോ?, പിആര്‍ ചട്ടങ്ങളില്‍ ഇളവ്
X

Summary

എക്സ്പ്രസ് എന്‍ട്രി വഴി കാനഡയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മനെന്റ് റസിഡന്‍സ് (പിആര്‍) ലഭിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്നറിയിച്ച് ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). കനേഡിയന്‍ സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്ന സമയത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് കനേഡിയന്‍ എജ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ പോയിന്റുകള്‍ ഇനി മുതല്‍ ലഭ്യമാകുമെന്നും ഐആര്‍സിസി അറിയിച്ചു. കോഴ്സിന്റെ 50 ശതമാനത്തിലധികം വിദൂര വിദ്യാഭ്യാസ രീതിയിലൂടെയാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ കോംപ്രഹന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) […]


എക്സ്പ്രസ് എന്‍ട്രി വഴി കാനഡയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മനെന്റ് റസിഡന്‍സ് (പിആര്‍) ലഭിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്നറിയിച്ച് ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി). കനേഡിയന്‍ സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്ന സമയത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവര്‍ക്ക് കനേഡിയന്‍ എജ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ പോയിന്റുകള്‍ ഇനി മുതല്‍ ലഭ്യമാകുമെന്നും ഐആര്‍സിസി അറിയിച്ചു.

കോഴ്സിന്റെ 50 ശതമാനത്തിലധികം വിദൂര വിദ്യാഭ്യാസ രീതിയിലൂടെയാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ കോംപ്രഹന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) പോയിന്റുകള്‍ മുന്‍പ് ലഭിക്കുമായിരുന്നില്ല. 2020 മാര്‍ച്ചിനും 2022 ഓഗസ്റ്റിനും ഇടയില്‍ ഓണ്‍ലൈനായി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇപ്പോഴുള്ള ഇളവ് ബാധകമാവുകയെന്നും ഐആര്‍സിസി അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈനായി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമല്ല കാനഡയ്ക്ക് പുറത്ത് കോഴ്സ് ചെയ്തവര്‍ക്കും, പാര്‍ട്ട് ടൈം പഠനം നടത്തിയവര്‍ക്കും സിആര്‍എസ് പോയിന്റുകള്‍ നേടാനുള്ള യോഗ്യത ലഭിക്കും. കാനഡയില്‍ കോഴ്സ് ചെയ്യാനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഓഗസ്റ്റ് 2നകം എക്സ്പ്രസ് എന്‍ട്രി പ്രൊഫയല്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഐആര്‍സിസി അറിയിച്ചിരുന്നു.

എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റിംഗ്

വാന്‍കൂവര്‍, കാല്‍ഗറി, മോണ്‍ട്രിയല്‍, ടൊറന്റോ എന്നീ നാല് പ്രധാന വിമാനത്താവളങ്ങളിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കായി കോവിഡ് ടെസ്റ്റിംഗ് പുനരാരംഭിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് കാനേഡിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ തന്നെ പരിശോധന നടത്തുമെന്ന് കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി (പിഎച്ച്എസി) അധികൃതര്‍ വ്യക്തമാക്കി.

എയര്‍പോര്‍ട്ടുകള്‍ക്ക് പുറത്ത് തിരഞ്ഞെടുത്ത ടെസ്റ്റിംഗ് ലൊക്കേഷനുകളിലും ഫാര്‍മസികളിലും നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് വഴിയോ അല്ലെങ്കില്‍ സെല്‍ഫ് സ്വാബ് ടെസ്റ്റിനുള്ള വെര്‍ച്വല്‍ അപ്പോയിന്റ്‌മെന്റ് വഴിയോ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത യാത്രക്കാര്‍, നിര്‍ബന്ധിത 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധിയുടെ 1-ാം ദിവസത്തിലും 8-ാം ദിവസത്തിലും പരിശോധന നടത്തണം. പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍, 10 ദിവസത്തെ ഐസൊലേഷന്‍ ആവശ്യമാണെന്ന് പിഎച്ച്എസി അധികൃതര്‍ അറിയിച്ചു.