1 Aug 2022 9:23 AM IST
Summary
വാണിജ്യ സിലിണ്ടറിന്റെ വില യൂണിറ്റിന് 36 രൂപ കുറച്ചു. ഇന്ന് മുതല്‍ പുതി നിരക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ ഡെല്‍ഹിയില്‍ സിലിണ്ടറിന് 1,976.5 രൂപയായി. ജൂലൈ 6 നും 19 കിലോഗ്രാമിന്റെ സിലിണ്ടറിന് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സിലിണ്ടറിന് യഥാക്രമം 2,012.50 രൂപ, 2,132 രൂപ, 1,972.50 രൂപ, 2,177.50 രൂപ എന്നിങ്ങനെയാണ് വില. ജൂലൈ 6 നു 14.2 കിലോഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് യൂണിറ്റിന് 50 […]
വാണിജ്യ സിലിണ്ടറിന്റെ വില യൂണിറ്റിന് 36 രൂപ കുറച്ചു. ഇന്ന് മുതല്‍ പുതി നിരക്ക് പ്രാബല്യത്തില്‍ വരും. ഇതോടെ ഡെല്‍ഹിയില്‍ സിലിണ്ടറിന് 1,976.5 രൂപയായി. ജൂലൈ 6 നും 19 കിലോഗ്രാമിന്റെ സിലിണ്ടറിന് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു.
ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സിലിണ്ടറിന് യഥാക്രമം 2,012.50 രൂപ, 2,132 രൂപ, 1,972.50 രൂപ, 2,177.50 രൂപ എന്നിങ്ങനെയാണ് വില.
ജൂലൈ 6 നു 14.2 കിലോഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് യൂണിറ്റിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതിനു മുന്‍പ് മെയ് 19 നായിരുന്നു വിലയില്‍ മാറ്റം വരുത്തിയത്.
ഡല്‍ഹിയില്‍ നിലവില്‍ യൂണിറ്റിന് 1,053 രൂപയാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 1,079, 1,052.5, 1,068.5 രൂപ എന്നിങ്ങനെയാണ് വില.
പഠിക്കാം & സമ്പാദിക്കാം
Home
