image

1 Aug 2022 7:41 AM IST

News

ഇനി 120 ഇല്ല,30 മാത്രം; ഐടിആര്‍ വേരിഫിക്കേഷന്‍ ദിവസം കുറച്ചു

MyFin Desk

ഇനി 120 ഇല്ല,30 മാത്രം; ഐടിആര്‍ വേരിഫിക്കേഷന്‍ ദിവസം കുറച്ചു
X

Summary

  ഇന്‍കം ടാക്‌സ് റിട്ടേണ്‍ ( ഐ ടി ആര്‍ ) വേരിഫികേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി 120 ദിവസത്തില്‍ നിന്നും 30 ദിവസമാക്കി ചുരുക്കിയാതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്( സി ബി ഡി ടി)അറിയിച്ചു. ജൂലൈ 29 ന് പുറത്തിറങ്ങിയ വിജ്ഞാപനം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.   ഇതോടെ ഇനി മുതല്‍ ഐ ടി ആറിന്റെ ഏതെങ്കിലും ഇലക്ട്രോണിക് ട്രാന്‍സ്മിഷന്‍ നടന്നു കഴിഞ്ഞാല്‍ 30 ദിവസത്തിനകം അതിന്റെ ഇലക്ട്രോണിക് വെരിഫികേഷന്‍ […]


ഇന്‍കം ടാക്‌സ് റിട്ടേണ്‍ ( ഐ ടി ആര്‍ ) വേരിഫികേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയ പരിധി 120 ദിവസത്തില്‍ നിന്നും 30 ദിവസമാക്കി ചുരുക്കിയാതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്( സി ബി ഡി ടി)അറിയിച്ചു. ജൂലൈ 29 ന് പുറത്തിറങ്ങിയ വിജ്ഞാപനം ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതോടെ ഇനി മുതല്‍ ഐ ടി ആറിന്റെ ഏതെങ്കിലും ഇലക്ട്രോണിക് ട്രാന്‍സ്മിഷന്‍ നടന്നു കഴിഞ്ഞാല്‍ 30 ദിവസത്തിനകം അതിന്റെ ഇലക്ട്രോണിക് വെരിഫികേഷന്‍ പൂര്‍ത്തിയാക്കുകയോ, ഓഫ്ലൈന്‍ ആയി സമര്‍പ്പിക്കേണ്ട രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്യണം. അറിയിപ്പ് വരുന്നതിനു മുന്‍പ് സമര്‍പ്പിച്ചിട്ടുള്ള ഐ ടി ആര്‍ ഡാറ്റകള്‍ക്ക് ഇത് ബാധകമല്ല.