image

1 Aug 2022 10:37 AM GMT

Banking

ലാഭം ഉയർന്നു; വരുൺ ബീവറേജ് ഓഹരികൾക്ക് 5 ശതമാനം വളർച്ച

MyFin Bureau

ലാഭം ഉയർന്നു; വരുൺ ബീവറേജ് ഓഹരികൾക്ക് 5 ശതമാനം വളർച്ച
X

Summary

വരുൺ ബിവറേജിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 7.08 ശതമാനം ഉയർന്നു. കമ്പനിയുടെ ജൂൺ പാദ ഫലത്തിൽ, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനിടയിലും 152 ശതമാനത്തിന്റെ വർധനവ് അറ്റാദായത്തിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 802 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 318.8 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ചു നേരത്തെ തന്നെ അവ സംഭരിച്ചു വച്ചതും, മികച്ച മാർജിൻ ലഭ്യമായതുമാണ് ഇത്തവണ അറ്റാദായം വർധിച്ചതി​ന്റെ കാരണം. കമ്പനിയുടെ […]


വരുൺ ബിവറേജിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 7.08 ശതമാനം ഉയർന്നു. കമ്പനിയുടെ ജൂൺ പാദ ഫലത്തിൽ, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിനിടയിലും 152 ശതമാനത്തിന്റെ വർധനവ് അറ്റാദായത്തിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 802 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 318.8 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം പരിഗണിച്ചു നേരത്തെ തന്നെ അവ സംഭരിച്ചു വച്ചതും, മികച്ച മാർജിൻ ലഭ്യമായതുമാണ് ഇത്തവണ അറ്റാദായം വർധിച്ചതി​ന്റെ കാരണം.

കമ്പനിയുടെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 102 ശതമാനം ഉയർന്ന് 4,954.8 കോടി രൂപയായി. ശക്തമായ ഡിമാൻഡ് വർധനവും, കോവിഡ് പ്രതിസന്ധികളിൽ നിന്ന് സാധാരണ നിലയിലേക്ക് തിരിച്ചു വന്നതും മൂലം മൊത്ത വില്പനയുടെ അളവ് വാർഷികാടിസ്ഥാനത്തിൽ 96.9 ശതമാനം ഉയർന്നു 300 മില്യൺ കെയ്സുകളായി. കഴിഞ്ഞ വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 152 മില്യൺ ആയിരുന്നു.

ഒരു കെയ്സിൽ നിന്നുള്ള റിയലൈസേഷൻ (വരുമാനം) 2022 ലെ രണ്ടാം പാദത്തിൽ 2.7 ശതമാനം ഉയർന്നു 165 രൂപയായി. ചില സ്റ്റോക് കീപ്പിങ് യുണിറ്റുകളിലുണ്ടായ വില വർധനയും, ഡിസ്കൗണ്ടുകളിൽ വരുത്തിയ കുറവും വരുമാനം ഇരട്ടിയാകുന്നതിനു കാരണമായി. ഇപ്പോഴത്തെ ഡിമാൻഡ് പരിഗണിക്കുമ്പോൾ, വിപണിയിൽ മികച്ച ഉപഭോഗം ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഓഹരി ഇന്ന് 4.89 ശതമാനം വർധിച്ചു 926.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.